1. Flowers

കണിക്കൊന്നയുടെ വിശേഷങ്ങൾ 

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. ഇതിന്‍റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്.തണല്‍മരമായും അലങ്കാരവൃക്ഷമായും ഉപയോഗിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. വേനൽക്കാലത്ത് പൂക്കുന്ന ഈ വൃക്ഷത്തിന്റെ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.

KJ Staff

കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ്  കണിക്കൊന്നയുടെ ആകർഷണം . പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. 
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം,പിത്തം,കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദത്തിൽ ഉപയോഗിക്കുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം  ത്വക് രോഗങ്ങൾ   അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു. ടാനിന്‍  ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌.  കൊന്ന നല്ലൊരു കൊതുക് നാശിനിയാണ്.ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നയുടെ വേര് ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നു. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. വ്രണങ്ങൾ  ഉണക്കാനും, മലബന്ധം, തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്.വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.
കേരളത്തിൻ്റെ   സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. 
English Summary: kanikkonna

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds