1. Flowers

സുവർണ പുഷ്പ കൃഷി

പുഷ്പ കൃഷിയിൽ പുതുമ തേടുന്നവർക്ക് അനുയോജ്യമാണ് സ്ട്രോഫ്ലവർ അഥവാ സുവർണ പുഷ്പ കൃഷി. സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന പൂച്ചെടിയാണ് .ഓസ്ട്രേലിയൻ സ്വദേശിയാണ് ഈ പൂച്ചെടി.

KJ Staff
പുഷ്പ കൃഷിയിൽ പുതുമ തേടുന്നവർക്ക് അനുയോജ്യമാണ് സ്ട്രോഫ്ലവർ അഥവാ സുവർണ പുഷ്പ കൃഷി. സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന പൂച്ചെടിയാണ് .ഓസ്ട്രേലിയൻ സ്വദേശിയാണ് ഈ പൂച്ചെടി.  തീരെ കനംകുറഞ്ഞ പേപ്പർ പോലുള്ളതാണ് ഇതിന്‍റെ ഇതളുകൾ. അതുകൊണ്ടാണ് ഇതിന് സ്ട്രോഫ്ളവർ എന്നും പേപ്പർ ഡെയ്സി എന്നും പേരുള്ളത്. പരമാവധി മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന സ്ട്രോഫ്ളവർ ചെടി വാർഷിക പുഷ്പിണിയാണ് . സ്വർണ നിറമുള്ള പൂത്തലപ്പുകളാണ് സുവർണ പുഷ്പത്തിന് ആ പേരുവരാൻ കാരണം. 
 
സാധാരണഗതിയിൽ 20 മുതൽ 80 സെന്‍റീ മീറ്റർ വരെയാണ് ചെടി ഉയരം വക്കുക പതിവ്. മൃദുരോമങ്ങൾ നിറഞ്ഞ തണ്ടിന് പച്ചനിറമാണ്. വളരുന്ന തണ്ടിന്‍റെ അഗ്രഭാഗത്തായി ഏഴു സെന്‍റീ മീറ്റർ വരെ വ്യാസത്തിലാണ് പൂത്തലപ്പുകൾ വിടരുക. ഡിസംബർ മുതൽ മാർച്ച് വരെയാണ് സ്ട്രോ ഫ്ളവറിന്‍റെ പൂവിടൽ കാലം.

swarnaapushppam

പൂവിതളുകൾ (ബ്രാക്റ്റ്)കടലാസുപോലെ നേർത്തതും ഉണങ്ങിയതും തീരെ കുറച്ചു മാത്രം ജലാംശം അടങ്ങിയതുമാണ്. ഇലകൾക്കു തന്നെ രൂപാന്തരം പ്രാപിച്ച് പൂവിതൾ പോലെ ആയ പൂക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പൂത്തലപ്പിലെ ഇതളുകളാണ് ഈ ബ്രാക്റ്റുകൾ.സ്വർണ്ണ മഞ്ഞനിറം  കൂടാതെ പൂത്തലപ്പിന്  പിങ്ക്, വെങ്കലനിറം, ക്രീം, പർപ്പിൾ, വെള്ള എന്നീ നിറങ്ങളും കണ്ടുവരുന്നു. വേനൻ മൂക്കുമ്പോഴാണ് ചെടി നിറയെ പൂവിടുന്നത്. വിത്തു പാകി തൈകൾ മുളപ്പിച്ചാണ് ചെടി വളർത്തുക. 8 മുതൽ 10 ഇഞ്ച് വരെ ആഴത്തിൽ മണ്ണ് കിളച്ചിളക്കി പരുവപ്പെടുത്തി ജൈവവളം അടിവളമായി ചേർത്ത് മണ്‍ നിരപ്പിൽ വിത്തുവിതറുന്നു.
 
നേരിയ തോതിൽ നനച്ചുകൊടുക്കാനും ശ്രദ്ധിക്കണം. തൈകൾ മുളച്ച് 2-3 ഇഞ്ച് വളർന്നു കഴിയുന്പോൾ 10-12 ഇഞ്ച് ഇടയകലം ലഭിക്കത്തക്കവിധം നടുക. പോട്ടിംഗ് മിശ്രിതം നിറച്ച പ്രോട്രേകളിൽ വിത്തുപാകി മുളപ്പിക്കാം. തൈകൾ വളരുന്നതനുസരിച്ച് കുറേശെ ജൈവവളം ചേർത്താൽ ചെടികൾക്ക് നന്നായി വളരും.
 
വെട്ടുപൂക്കളായും ഡ്രൈഫ്ളവറായും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് സുവർണ പുഷ്പം. വീടുകളിൽ അലങ്കാരത്തിനും ഈ പുഷ്പം ഉത്തമമാണ്. കോട്ടേജ് ബ്രോണ്‍സ്, കോട്ടേജ് പിങ്ക്, കോട്ടേജ് വൈറ്റ്, കോട്ടേജ് യെല്ലോ തുടങ്ങിയവയാണ് മറ്റ് സുവർണ പുഷ്പങ്ങൾ. പൂക്കളുടെ സവിശേഷമായ സുഗന്ധമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഇതിൽ നിന്ന് വേർതിരിക്കുന്ന സുഗന്ധതൈലം ത്വക്ക് സംരക്ഷണത്തിനു പുറമേ സുഗന്ധതൈല ചികിത്സയിലും (അരോമ തെറാപ്പി) വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
English Summary: strawflower

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds