1. Grains & Pulses

കരനെല്‍കൃഷി ചെയ്യാൻ ഇതാണ് പറ്റിയ സമയം 

പഴയ കാലത്ത് കരനെല്‍കൃഷി കേരളത്തില്‍ മോടന്‍ നിലങ്ങളിലാണ് ചെയ്ത് വന്നിരുന്നത്. നെല്ലിന് സമൃദ്ധമായി വെള്ളം ആവശ്യമാണ്.

KJ Staff
പഴയ കാലത്ത് കരനെല്‍കൃഷി കേരളത്തില്‍ മോടന്‍ നിലങ്ങളിലാണ് ചെയ്ത് വന്നിരുന്നത്. നെല്ലിന് സമൃദ്ധമായി വെള്ളം ആവശ്യമാണ്. പാടങ്ങളില്‍ നിറഞ്ഞ വെള്ളമുണ്ടെങ്കിലേ നെല്ല് തഴച്ച് വളരൂ. ആയതിനാല്‍ നമ്മുടെ കരനെല്‍കൃഷി മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ആയതിനാല്‍ മഴയെ ആശ്രയിച്ച് കുറഞ്ഞയിടത്തുമാത്രമേ കരനെല്‍കൃഷി നടത്താനാവൂ. 

എന്നാൽ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം മുഴുവനും കൃഷിക്ക് ഉപയേുക്തമാകുന്ന രീതിയില്‍ കൃഷിരീതി ക്രമീകരിക്കുന്നതിലൂടെയും നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെയും അതിന് വെള്ളം ആവശ്യമുള്ള സമയങ്ങളിലും ആയത് ഉറപ്പുവരുത്തിയും കുന്നിന്‍ചെരുവുകളിലും സമതലങ്ങളിലും തെങ്ങിന്‍ പറമ്പുകളിലും പുരയിടങ്ങളിലും റബര്‍തൈകള്‍ക്കിടയിലും വരെ കരനെല്‍കൃഷി ചെയ്യാന്‍ പറ്റും.
കേരളത്തില്‍ തെങ്ങിന്‍തോപ്പുകള്‍ വ്യാപകമാണല്ലോ. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മൂപ്പ് കുറഞ്ഞ വളരെ വലിയ ഉത്പാദനശേഷിയുള്ള ഇനങ്ങള്‍ ശരിയായ സമയത്ത് വിതച്ച് പരിപാലിച്ചാല്‍ അതിനോടൊപ്പം മണ്ണിലെ ജൈവാംശവും ഈര്‍പ്പവും നിലനിര്‍ത്താനുതകുന്ന ജൈവവളങ്ങളും നല്‍കിയാല്‍ കരനെല്‍കൃഷി പൂര്‍ണ വിജയമാകുമെന്നുറപ്പാണ്. 

കാര്‍ഷിക സര്‍വകലാശാല പഠനത്തില്‍ 3 ടണ്‍ വരെ വിളവ് ഹെക്ടറിന് കരനെല്ലിന്റെ ജെവകൃഷി ഉറപ്പുനല്‍കുന്നു. സാധാരണ മൂപ്പ്കുറഞ്ഞ നെല്ലിനങ്ങളാണ് കരനെല്‍കൃഷിക്ക് ഉപയോഗിക്കുകയെന്ന് പറഞ്ഞു. എന്നാല്‍ നന ലഭ്യമാകുന്നയിടങ്ങളില്‍ കുറച്ച് മൂപ്പുള്ള ഇനങ്ങളും ഉപയോഗിക്കാം.

* വിത്തുകള്‍

കരനെല്‍കൃഷിയില്‍ അത്യുത്പദാനശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കാം. രമണിക, കാര്‍ത്തിക, അരുണ, ചിങ്ങം, ഓണം, രേവതി, മകം, ഹര്‍ഷ, വര്‍ഷ, ജ്യോതി, സ്വര്‍ണപ്രഭ, സംയുക്ത, വൈശാഖ എന്നിവയാണ് വികസിപ്പിച്ചെടുത്ത് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍. പണ്ട് നമ്മള്‍ ഉപയോഗിച്ചിരുന്ന പ്രധാന നാടന്‍ ഇനങ്ങളും സ്വതവേ കീടങ്ങളെയും രോഗങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് കൂടുതല്‍ ഉള്ളവയാണ്. 

മോടന്‍ ഇനങ്ങളായ കട്ടമോടന്‍, കറുത്തമോടന്‍, ചുവന്നമോടന്‍, കൊച്ചുവിത്ത്, കരവാള എന്നിവയാണ് നാം പണ്ടുമുതലേ കരനെല്‍കൃഷിക്ക് ഉപയോഗിച്ചുപോന്നിരുന്നത്. ചീറ്റേനി, ചെങ്കയമ, ചീര, ചെമ്പാന്‍, വെളിയന്‍ തുടങ്ങിയവയും നല്ല മേനി തരുന്നതില്‍ കരനെല്‍കൃഷിക്ക് ഉപയുക്തമാക്കാം. പക്ഷേ നെല്ലിന് നന നിലനിര്‍ത്താനുള്ള പദ്ധതി തയ്യാറാക്കണം.

* കൃഷിക്കാലം

മെയ് മുതല്‍ ഒക്ടോബര്‍വരെയുള്ള കാലമാണ് കരനെല്‍ കൃഷിക്ക് അനുയോജ്യം. ഏപ്രില്‍ മാസത്തില്‍ മേടത്തില്‍ ആദ്യം ലഭിക്കുന്ന മഴയോടുകൂടിത്തന്നെ നിലം നന്നായി ഉഴുതൊരുക്കണം. അടിവളമായി കാലിവളം സെന്റിന് 30-40 കിലോ വെച്ച് ചേര്‍ത്തിളക്കികൊടുക്കണം.കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുത് മറിച്ച് കളകള്‍ മൊത്തം നീക്കിയതിന് ശേഷം മാത്രമേ കാലിവളം ചേര്‍ക്കാവൂ. കാരണം ജൈവകൃഷിയില്‍ നമ്മള്‍ രാസകള നാശിനികള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ കളകളുടെ പേരുകള്‍ കൃത്യമായ പെറുക്കിയൊഴിവാക്കണം.

ഒരു ഹെക്ടറിന് 80-90 കിലോ വിത്ത് വിതയ്ക്കാന്‍ ആവശ്യമായിവരും. യന്ത്രമുപയോഗിച്ചാണ് വിതയ്ക്കുന്നതെങ്കില്‍ 50-60 കിലോ മതിയാകും. ഒരു കിലോഗ്രാം വിത്തിന് 10ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കൂട്ടിക്കലര്‍ത്തി നന്നായി കുഴച്ചതിന്ശേഷം തണലത്ത് വിതറിയിട്ട് 12-14 മണിക്കൂര്‍വരെ വെച്ചതിന്ശേഷം മാത്രമേ വിതയ്ക്കാവൂ.

കാലി വളത്തിന്റെ കൂടെ സെന്റിന് അഞ്ച്കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് കീട നിയന്ത്രണത്തിന് നല്ലതാണ്. ചാണകം, കമ്പോസ്റ്റ് എന്നിവ ഉഴുത് ചേര്‍ത്ത നിലത്ത് ആണ് വിത്ത് വിതയ്ക്കേണ്ടത്. പച്ചിലവളവും കമ്പോസ്റ്റും കാലി വളത്തിന്റെകൂടെ മണ്ണില്‍ ഉഴുത് ചേര്‍ക്കാം. ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ പച്ചിലവളം ലഭിക്കാന്‍ ഒരു മാസം മുമ്പേ പയര്‍വിത്ത് വിതച്ചുകൊടുക്കാം. അവ മുളച്ചുപൊന്തിയാല്‍ വിത്തിടുന്നതിന് മുമ്പ് നന്നായി ഉഴുതുചേര്‍ക്കാം.

* കീടങ്ങളും രോഗങ്ങളും

കരനെല്‍കൃഷിയില്‍ ഉണ്ടാകാനിടയുള്ള പ്രധാനപ്പെട്ട രോഗങ്ങള്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍, ഇലപ്പുള്ളിരോഗം, മുതലായവയാണ്. ഞാറിന്റെ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിക്ക് നന കുറഞ്ഞാല്‍ അല്ലങ്കില്‍ മഴ ലഭിച്ചില്ലെങ്കില്‍ വരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ഇടവിട്ട് മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയില്‍ വളരെപ്പെട്ടന്ന്തന്നെ വ്യാപിക്കുന്നതാണ് ബാക്ടീരിയല്‍ ഇലക്കരിച്ചില്‍. ഇതിന് പ്രിതിവിധിയായി വേപ്പെണ്ണ എമല്‍ഷന്‍ സ്പ്രേ ചെയ്യാം.

പച്ച ചാണകം വെള്ളത്തില്‍ കലക്കി തെളിയൂറ്റി അരിച്ച് തളിച്ചു കൊടുത്താല്‍ ബാക്ടീരിയല്‍ രോഗങ്ങള്‍ വ്യാപിക്കാതെ നോക്കാം.ഫംഗസ് രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ജീവാണു കുമിള്‍ നാശിനിയായ സ്യൂഡോമോണസ് 10 ശതമാനം വീര്യത്തില്‍ കലക്കി തളിച്ചുകൊടുക്കാം. സ്യൂഡോമോണസ് പച്ചചാണകവുമായി കൂട്ടിക്കലര്‍ത്തരുത്. 
      
പച്ചചാണകത്തിലടങ്ങിയിരിക്കുന്ന ബാക്ടീരിയോ ഫേജുകള്‍ സ്യൂഡോ മോണസിലെ ബാക്ടീരിയകളെ നശിപ്പിക്കും. കരനെല്‍ കൃഷിയില്‍ നെല്ലിന്റെ വേരിനെ ബാധിക്കുന്ന മറ്റൊരു കീടമാണ് ചിതല്‍. മണ്ണിലെ നനവ് കുറയുമ്പോഴാണ് ചിതലുകള്‍ സക്രിയമാവുക. കൃഷി ചെയ്തിടം ആഴ്ചയില്‍ രണ്ടുപ്രാവശ്യങ്കെിലും നന്നായി നനച്ച് നനവ് നിലനിര്‍ത്തിയാല്‍ ചിതലിന്റെ ശല്യം ഇല്ലാതാക്കാം.

നെല്ല് കതിരുവെക്കുന്ന കാലത്താണ് ചാഴിയുടെ ഉപദ്രവം സാധാരണയായി കരണ്ടുവരുന്നത്. വേപ്പെണ്ണ 10ശതമാനം വീര്യത്തില്‍ കലക്കി (1 ലിറ്ററിന് 100മില്ലി) അതിലേക്ക് അമ്പത് ഗ്രാം വെളുത്തുള്ളി ചതച്ച് ചേര്‍ത്ത് അരിച്ചെട്ടുത്ത് തളിച്ചാല്‍ ചാഴിയെ തുരത്താം. വെളുത്തുള്ളി കാന്താരി മിശ്രിതം, പുകയിലെ കഷായം എന്നിവയും ഇതിനുപകരിക്കും.

തണ്ടുതുരപ്പനെതിരെയും, ഇലചുരുട്ടിപ്പുഴുവിനെതിരെയും നമുക്ക് വേപ്പെണ്ണ എമല്‍ഷന്‍ ഫലപ്രദമാവും. നട്ട് ഒരാഴ്ചയ്ക്കും മൂന്നാഴ്ചക്കും ഇടയില്‍ നെല്ലിന്റെ ഓലകളില്‍ ട്രൈക്കോക്കാര്‍ഡ് നിക്ഷേപിച്ചു (മിത്രകീടം) ഇവയെ സമര്‍ഥമായി പ്രതിരോധിക്കാം.

അങ്ങനെ കരനെല്ലിന്റെ അപൂര്‍വ വിള കൊയ്യാന്‍ നമുക്ക് പുരയിടത്തില്‍ തയ്യാറെടുക്കാം. ചെടി വളര്‍ന്ന് കതിരുവന്നാല്‍ 30 ദിവസത്തിനകം നല്ല പാകമാവും. അധികം മൂക്കാന്‍ വിടാതെ അവ നമുക്ക് കൊയ്തെടുക്കാം. പെട്ടന്ന് തന്നെ മെതിച്ച് നെല്ല് വേറെയാക്കണം. എന്നാല്‍ വിളയുടെ ഗുണം കൂടും. നമ്മുടെ ഒഴിഞ്ഞ പറമ്പുകളില്‍ നമുക്ക് കാരനെല്ല് കൃഷി ചെയ്യാം. 
English Summary: upland cultivation of paddy

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds