1. Grains & Pulses

വാള്‍നട്ട് , ബാറ്ററി ഉണ്ടാക്കാനും ഉപയോഗിക്കാമെന്ന് പഠനം

ആരോഗ്യത്തിന് ഏറെ നല്ലതാണ് . ഡ്രൈ ഫ്രൂട്‌സ് . ബദാമും കശുവണ്ടിപ്പരിപ്പും പോലെ വാള്‍നട്ടിനും പ്രധാന സ്ഥാനമുണ്ട്.

KJ Staff


ആരോഗ്യത്തിന് ഏറെ നല്ലതാണ് ഡ്രൈ ഫ്രൂട്‌സ് . ബദാമും കശുവണ്ടിപ്പരിപ്പും പോലെ വാള്‍നട്ടിനും പ്രധാന സ്ഥാനമുണ്ട്. വാള്‍നട്ട് അള്‍പം കയ്പുള്ള, എന്നാല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. നല്ല നാരുകളുള്ള ഒന്ന്. ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം.വിശപ്പ് നിയന്ത്രിക്കാനും മലാശയ അർബുദം നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, വാൾനട്ട് കൊണ്ട് ബാറ്ററി പ്രവർത്തിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് സതീശ്ചന്ദ്ര ഓഖലെയുടെ നേതൃത്വത്തിലുള ഒരുപറ്റം ശാസ്ത്രജ്ഞർ.

കാശ്മീരിൽ ധാരാളമായി കൃഷി ചെയ്യുന്ന വാള്‍നട്ടിന്‍റെ പുറംതോടുകൾ ശേഖരിച്ച പ്രത്യേക പ്രക്രിയയിലൂടെ സോഡിയം- അയൺ ബാറ്ററിയുടെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉന്നത ഗുണനിലവാരമുള്ള കാർബൺ ഉത്പാദിപ്പിച്ചു. സാധാരണ ലിഥിയം-അയോൺ ബാറ്ററിയുമായി ഇതിനു സാമ്യമുണ്ടെങ്കിലും ഭൂമിയില്‍ സോഡിയത്തിന്‍റെ അളവ് താരതമ്യേന കൂടുതലായതിനാല്‍ ഇത് കുറച്ചുകൂടി ചെലവു കുറവാണ് എന്നതാണ് മെച്ചം. ലിഥിയം ബാറ്ററികളെക്കാൾ അഞ്ചിരട്ടി ചിലവ് കുറഞ്ഞവയാണ് സോഡിയം അയോൺ ബാറ്ററികൾ.

കശ്മീരിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഡ്രൈഫ്രൂട്സിന്‍റെ പ്രത്യേകിച്ചും വാള്‍നട്ടിന്‍റെ പുറംതോടുകളുടെ സംസ്കരണം. കശ്മീരിലെ 63,000 ഹെക്റ്ററോളം വരുന്ന ഭൂമിയിൽ വാള്‍നട്ട് കൃഷി ചെയ്യുന്നു. കാശ്മീരിൽ നിന്നും പുറംതള്ളുന്ന 36000 ടൺ ഓർഗാനിക് വേസ്റ്റിൽ 15000 ടൺ വേസ്റ്റും വാള്‍നട്ട് വിളവെടുപ്പിനെ തുടർന്ന് ഉണ്ടാകുന്നതാണ്.


പൊട്ടിച്ചെടുക്കുന്ന വാള്‍നട്ട് പുറന്തോടുകള്‍ ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പൈറോലിസിസ് എന്ന അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രക്രിയയിലൂടെ 1000 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുന്നു.
പൊടിക്കുകയോ പേസ്റ്റ് രൂപത്തിലാക്കുകയോ ചെയ്യുന്നതിന് മുൻപ് ഇതിൽ നിന്നും ലഭിച്ച കാർബൺ ചങ്ക്‌സ് വേർതിരിച്ചെടുക്കുന്നു. പ്രകൃതിദത്തമായ മിശ്രിതം നേരിട്ട് ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്ന് ഓഖലെ പറയുന്നു.

വാള്‍നട്ട് പുറന്തോടുകള്‍ ഉപയോഗിക്കുന്നത് കർഷകർക്ക് വരുമാനത്തിനുള്ള മറ്റൊരു വഴിയായി മാറുന്നു. മറ്റുള്ള ഓർഗാനിക് വേസ്റ്റുകളുടെ അഞ്ച് മുതല്‍ പത്ത് ശതമാനം മാത്രമാണ് പാക്കിംഗിനും മറ്റും ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വേസ്റ്റുകൾ കൂട്ടിയിടുന്നത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, വേസ്റ്റുകൾ കത്തിക്കുന്നത് വായു മലിനീകരണം ഉണ്ടാകുന്നുവെന്നും മാലിക് പറയുന്നു. പുറന്തോടിൽ നിന്നും ലഭിക്കുന്ന ഒരു ഗ്രാം പൌഡർ ഉപയോഗിച്ചു ബാറ്ററിക്ക് ആവശ്യമായ കാർബൺ 300 മുതൽ 400 മില്ലി ഗ്രാം വരെ ഉത്പാദിപ്പിക്കാം.

 

English Summary: walnut can be used to make battery

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds