അൽപ്പം ചേനക്കാര്യം

Monday, 29 January 2018 05:34 PM By KJ Staff

കുംഭ ചേന കുടത്തോളം എന്ന് പഴമൊഴി. കുംഭ മാസത്തിൽ കൃഷി ചെയ്യുന്ന ചേന നല്ല വിളവ് തരുമെന്നർത്ഥം. വളരെ കുറച്ചു മാത്രം പരിചരണം കൊണ്ട് നല്ല വിളവുതരുന്ന ചേന വളരെ കുറച്ചു സ്ഥലമുള്ളവർക്കും കൃഷി ചെയ്യാവുന്നതാണ്. തയ്യാറാക്കാൻ തണ്ടും ഇലയും ഉണങ്ങിക്കഴിഞ്ഞ മൂപ്പെത്തിയ വലിയ ചേനയാണ് തിരഞ്ഞെടുക്കേണ്ടത്. 

മുകുളങ്ങൾ ഉള്ള ഭാഗം നോക്കി ഒരു കിലോയോളം വരുന്ന കഷണങ്ങൾ ആക്കി മുറിച്ചു ചാണകകുഴമ്പിൽ മുക്കി തണലിൽ സൂക്ഷിക്കാം.ഫ്രബ്രുവരി മാർച്ച് മാസങ്ങളിലാണ് ചേന നടാൻ ഉത്തമം. വേനൽ മഴയ്ക്ക് ശേഷം ചേന നട്ടുതുടങ്ങാം. നീർവാർച്ചയുള്ള മണ്ണിൽ ആണ് ചേന നടേണ്ടത് അര മീറ്റർ സമചതുരത്തിലുള്ള കുഴിയിൽ കരിയിലകളും ചാണകപ്പൊടിയും ചേർത്ത് വിത്ത് ചേന നടാവുന്നതാണ് . നാട്ടുകഴിഞ്ഞ ശേഷം പച്ചിലകളോ കരിയിലകളോ കൊണ്ട് പുത നൽകാം ഇത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. നാട്ടു ഒരുമാസത്തിനുള്ളിൽ ഇലകൾ വിരിഞ്ഞു തുടങ്ങും ആ സമയത്തു ചാണക പൊടിയോ മറ്റു ജൈവ വളങ്ങളോ ഇട്ടുകൊടുക്കാം.

ഓരോമാസത്തിലും മണ്ണും വളവും ഇട്ടു മൂടികൊടുക്കുന്നത് നന്നായിരിക്കും. ചേന കൃഷിയിൽ കാര്യമായ കേടുകൾ ഒന്നും തന്നെ കണ്ടുവരാറില്ല നട്ടു കൊടുക്കുമ്പോൾ ഉള്ള പരിചരണം ആണ് വിളവിനു ഗുണകരമാകുന്നത്. ആറ് ഏഴു മാസംകൊണ്ട് ചേന വിളവെടുക്കാം. ചേന വിളവെടുത്ത ശേഷം വളരെ നാൾ കേടുകൂടാതെ സൂക്ഷിച്ചു വക്കാനും സാധിക്കും. ചേനയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. വിരിഞ്ഞു വരുന്ന കൂമ്പുകളും തണ്ടും കറിവയ്ക്കാം. വിരിഞ്ഞുവരുന്ന കൂമ്പുകളിൽ ഒരെണ്ണം നിർത്തി അധികമുള്ളവ ഉപയോഗിക്കാം നാരുകൾ, ജീവകം, ഇരുമ്പു എന്നിവയുടെ നല്ലൊരു കലവറയാണ് ഇത്. ചേനക്കൃഷിക്ക് അധികം പരിചരണം ആവശ്യമില്ലാത്തതിനാൽ സ്ഥലപരിമിതി യുള്ളവർക്ക് ചാക്കിലോ ഗ്രോബാഗിലോ പോലും ചേന നടാവുന്നതാണ്.

 

CommentsMore from Vegetables

കൂവ കൃഷിചെയ്യാം

കൂവ കൃഷിചെയ്യാം ഒരു കാലത്തു മലയാളിയുടെ അടുക്കളയിൽ ഉണ്ടായിരുന്ന ഒരു അവശ്യ വസ്തു ആയിരുന്നു കൂവപ്പൊടി. എല്ലാ വീടുകളിലും ഒരു കാലത്തു കൂവക്കൃഷി ചെയ്തു ഉണ്ടാക്കുമായിരുന്നു.

May 17, 2018

ചേന കൃഷി ഇപ്പോൾ ആരംഭിക്കാം

ചേന കൃഷി ഇപ്പോൾ ആരംഭിക്കാം വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ…

May 11, 2018

മേടക്കപ്പ നടാൻ ഇതാണ് പറ്റിയ സമയം

മേടക്കപ്പ നടാൻ ഇതാണ് പറ്റിയ സമയം വലിയ അധ്വാനമില്ലാതെ ലാഭം തരുന്ന വിളയാണ് മരച്ചീനി. രണ്ടു സീസണിലെയും മഴ പ്രയോജനപ്പെടുമെന്നതിനാൽ ഏപ്രിൽ, മെയ് മാസത്തിൽ നടുന്ന മേടക്കപ്പയിലാണ് കൂടിയ വിളവ്.

May 10, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.