Features

ബ്രോക്കോളി പോഷകങ്ങളുടെ കലവറ

പോ​ഷ​ക​സ​മൃ​ദ്ധ​വും രു​ചി​ക​ര​വു​മാ​യ ഒ​രു പ​ച്ച​ക്ക​റി​യാ​ണു ബ്രോ​ക്കോ​ളി.ശീതകാല പച്ചക്കറിയായ കാബേജ്‌, കോളിഫ്ലവർ കുടുംബത്തിൽ പെട്ടതാണ്‌ ബ്രോക്കോളി. ഹൈറേഞ്ചിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണ്‌ .പൂമൊട്ടാണ്‌ ഭക്ഷ്യയോഗ്യമായ ഭാഗം. പോഷകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അടുത്തകാലത്ത് കൂടുതലായി ചർച്ചചെയ്യപ്പെടുന്ന ബ്രോക്കോളിയെ നമുക്ക് അവഗണിക്കാൻ സാധിക്കില്ല.
വി​റ്റാ​മി​ൻ കെ, ​വി​റ്റാ​മി​ൻ സി, ​ക്രോ​മി​യം, ഫോ​ളേ​റ്റ് എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് ബ്രോക്കോ​ളി. വി​റ്റാ​മി​ൻ ബി6, ​വി​റ്റാ​മി​ൻ ഇ, ​മാം​ഗ​നീ​സ്, ഫോ​സ്ഫ​റ​സ്, വി​റ്റാ​മി​ൻ ബി1, ​വി​റ്റാ​മി​ൻ എ, ​പൊ​ട്ടാ​സ്യം, കോ​പ്പ​ർ എ​ന്നി​വ​യും ഉയർന്ന തോ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളെ​പ്പോ​ലെ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തിന് ​ സ​ഹാ​യ​ക​മാ​യ ഘ​ട​ക​ങ്ങ​ൾ ബ്രോ​ക്കോ​ളി​യി​ലു​ണ്ട്. കാൻസറിനെ പ്രതിരോധിക്കുന്ന ഹോർമോണുകളായ ഇൻഡോൾ-3 കാർബിനോൾ, സൾഫൊറാഫെയിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രോ​ക്കോ​ളി​യി​ലു​ള്ള ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ സ​ന്ധി​വീ​ക്ക​വും നീ​ർ​ക്കെ​ട്ടും ത​ട​യു​ന്ന​തി​ന് സഹായിക്കുന്നു .ബ്രോ​ക്കോ​ളി​യി​ലു​ള്ള ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ ശ​രീ​ര​ത്തി​നു പ​ല​വി​ധ​ത്തി​ൽ ഗു​ണ​ക​ര​മാണ് . ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ ​​വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള്ളു​ന്നത്തിന് സ​ഹാ​യിക്കുന്നു . ബ്രോ​ക്കോ​ളി​യി​ലു​ള്ള ഐ​സോ​ത​യോ സ​യ​നേ​റ്റു​ക​ൾ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​കം.

ബ്രോ​ക്കോ​ളി​യി​ൽ ധാരാളം കാ​ൽ​സ്യ​വും വി​റ്റാ​മി​ൻ കെ​യും അടങ്ങിയിട്ടുണ്ട് .ഇവ എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന എ​ല്ലു​ക​ൾ പൊ​ടി​യു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന രോ​ഗം ത​ട​യു​ന്ന​തി​നും സഹായിക്കുന്നു. ബ്രോ​ക്കോ​ളി​യി​ൽ ധാരാളം മ​ഗ്നീ​ഷ്യം, സി​ങ്ക്, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ അടങ്ങിയിട്ടുള്ളതിനാൽ കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മു​ള്ള​വ​ർ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ പ​ച്ച​ക്ക​റി​യാ​ണ് .
ര​ക്ത​സ​മ്മ​ർ​ദം നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ നാ​രു​ക​ൾ, ഫാ​റ്റി ആ​സി​ഡു​ക​ൾ, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ ബ്രോ​ക്കോ​ളി​യി​ൽ ഉള്ളതിനാൽ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ത്ത​മാണ് .ബ്രോ​ക്കോ​ളി. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര ആരോഗ്യകരമായ തോ​തി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക്കും.സാ​ല​ഡു​ക​ളി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം. ബ്രോ​ക്കോ​ളി​യി​ൽ പ്രോ​ട്ടീ​നും ധാ​രാ​ളം. ബ്രോ​ക്കോ​ളി ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലി​ന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്.

ച​ർ​മ​ത്തി​ന്‍റെ തി​ള​ക്ക​വും പ്ര​തി​രോ​ധ​ശ​ക്തി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ധാ​തു​ക്ക​ളാ​യ കോ​പ്പ​ർ, സി​ങ്ക് എ​ന്നി​വ ബ്രോ​ക്കോ​ളി​യി​ൽ ധാ​രാ​ളം.അടങ്ങിയിട്ടുണ്ട് . ബ്രോ​ക്കോ​ളി​യി​ലു​ള്ള വി​റ്റാ​മി​ൻ കെ, ​അ​മി​നോ ആ​സി​ഡു​ക​ൾ, ഫോ​ളേ​റ്റു​ക​ൾ എ​ന്നി​വ​യും ച​ർ​മ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​നു സഹായിക്കുന്നു .ബ്രോ​ക്കോ​ളി​യി​ൽ ബീ​റ്റാ ക​രോ​ട്ടി​ൻ, വി​റ്റാ​മി​ൻ എ, ​ഫോ​സ്ഫ​റ​സ്, വി​റ്റാ​മി​ൻ ബി ​കോം​പ്സ​ക്സ്, സി, ​ഇ എ ​തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളു​ണ്ട്. ഇ​വ നേ​ത്രാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദമാണ് .

​ബ്രോ​ക്കോ​ളി​യി​ലെ വി​റ്റാ​മി​ൻ സി പ്രാ​യ​മാ​കു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കു​ന്നു. ച​ർ​മ​ത്തി​ലെ ചു​ളി​വു​ക​ളും വ​ര​ക​ളും പാ​ടു​ക​ളും കു​റ​യ്ക്കു​ന്ന​തി​നു ബ്രോ​ക്കോ​ളി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടുതുന്നത് നല്ലതാണ് സലാഡ്‌ ആയും, പുഴുങ്ങിയും, തോരനായും ബ്രോക്കോളി ഭക്ഷിക്കാവുന്നതാണ്‌.


English Summary: Broccoli a healthier vegatable

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds