എമു വളര്‍ത്തൽ ; സാധ്യതകളേറെ

Monday, 13 November 2017 12:12 By KJ KERALA STAFF

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു. മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് എമുവിനെ വളര്‍ത്തുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ എമുവിന് 60 കിലോ തൂക്കവും ആറടി ഉയരവും ഉണ്ടാകും. ഇവയ്ക്ക് പറക്കാന്‍ കഴിയില്ല. ശരീരം തണുപ്പിക്കാനാണ് ഇവ ചിറകുകള്‍ ഉപയോഗിക്കുന്നത്. നീളം കൂടിയ കഴുത്തില്‍ മയിലിന് സമാനമായ നീലത്തൂവലുകളും നീണ്ടു ബലമേറിയ കാലില്‍ ചര്‍മം മൂടിയ മൂന്നു വിരലുകളുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടാൻ ഇവക്ക് സാധിക്കും. ദീര്‍ഘദൂരം നീന്താന്‍ എമുവിന് കഴിയും.

പെണ്‍പക്ഷിക്ക് പൊതുവേ ആണിനേക്കാള്‍ വലിപ്പമുണ്ടാകും. രണ്ടു വയസ്സാകുമ്പോള്‍ ഇവ പ്രായപൂര്‍ത്തിയാകുകയും ചെയ്യും. ഇവയ്ക്ക് ജീവിതകാലത്തില്‍ ഒരു ഇണ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ പെണ്‍ പക്ഷികള്‍ മുട്ടയിട്ട് അത് വിരിയാന്‍ ആണ്‍ പക്ഷികളെ ഏല്‍പ്പിച്ചശേഷം മറ്റ് ആണ്‍പക്ഷികളുമായി ചങ്ങാത്തത്തിലാകും. വര്‍ഷത്തില്‍ 20 മുതല്‍ 50 മുട്ട വരെ ഇര ഇടും. ഇവയുടെ മുട്ടയ്ക്ക് അര കിലോ വരെ തൂക്കമുണ്ടാകും.

മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആണ്‍പക്ഷികളാണ്. 56 ദിവസം കൊണ്ട് മുട്ട വിരിയും. അടയിരിക്കുന്ന സമയം ആണ്‍പക്ഷി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ വിസര്‍ജിക്കുകയോ ചെയ്യില്ല. ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത്. എട്ടാഴ്ച കൊണ്ട് ആണിന്റെ ഭാരത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്യും. മുട്ടയില്‍ നിന്നു വിരിയുന്ന 10 ഇഞ്ച് മാത്രം പൊക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറമാണ് ഉണ്ടാകുക. കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോള്‍ ശ്രദ്ധാപൂര്‍വം കാവല്‍ നില്‍ക്കുന്നതും ആണ്‍പക്ഷികൾ തന്നെയാണ്. ആണ്‍ പക്ഷികള്‍ ആറുമാസം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്നു. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. 
പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് ധാരാളം വെള്ളവും കൊറിക്കാന്‍ കല്ലുകളും വേണം. തീറ്റസഞ്ചിയില്‍ കല്ലുകളുണ്ടെങ്കിലേ ഇവയ്ക്ക് ദഹനം നടക്കുകയുള്ളൂ. 

ഒരു പക്ഷിയില്‍ നിന്ന് 50 കിലോ വരെ ഇറച്ചി ലഭിക്കും. ഒരുകിലോ ഇറച്ചിക്ക് 400 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ചുവന്ന നിറമുള്ള ഇറച്ചി മൃദുവും രുചികരവുമാണ്. കൊളസ്‌ട്രോള്‍ തീരെയില്ല എന്നതാണ് എമു ഇറച്ചിയുടെ പ്രത്യേകത. ഇറച്ചി പോലെ തന്നെ ഇവയില്‍ നിന്നെടുക്കുന്ന എണ്ണയും സൗന്ദര്യവര്‍ധകലേപനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്. മുട്ടയ്ക്കാകട്ടെ 1000 രൂപ മുതല്‍ 1500 രൂപ വരെ വിലയും. അതുകൊണ്ടുതന്നെ എമു വളർത്തൽ വളരെ ആദായകരമാണ്.

CommentsMORE ON FEATURES

മാംഗോ മെഡോസ്  - 'അവരവരുടേതായൊരിടം'

നമുക്കൊരു യാത്ര പോകാം. ഈ യാത്ര യാത്ര പോകുവാൻ വേണ്ടിയുള്ള വെറുമൊരു യാത്രയല്ല. നല്ല ശുദ്ധവായു ശ്വസിക്കാൻ, കണ്ണിനും മനസിനും ശരീരത്തിനും ഊർജ്ജം പകരാൻ..... കുറച്ച് പുത്തനറിവുകൾ നേടാൻ.. …

January 17, 2018

കരിയിഞ്ചി

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവൻ്റെ തോട്ടത്തിൽ …

January 16, 2018

ശുദ്ധതയുടെ മാധുര്യം നുകരാൻ     കണ്ണൂരിലൊരു  തേൻശാല

തേനും പാലും ഒഴുകുന്ന നാടെന്ന് കേട്ടുകേൾവി മാത്രമല്ലേ ഉള്ളു. എന്നാൽ അത്തരമൊരു സ്ഥലമുണ്ട് കണ്ണൂരിൽ. ഇത് വെറും വാക്കല്ല കേട്ടോ. തേനിന്റെ നിരവധി വൈവിധ്യങ്ങളും രുചിഭേദങ്ങളുമുണ്ട് ഈ കേന്…

January 15, 2018

FARM TIPS

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

January 15, 2018

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേര…

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.

January 15, 2018

ഇനിയിപ്പോൾ മാവ് പൂക്കുകയും കായ്ക്കുകയും ചെയ്‌യുന്ന സമയം ആകാൻ പോകുകയാണല്ലോ. ഈ കുറിപ്പ് നമ്മളിൽ പലർക്കും ഉപകാരപ്പെടും. ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ട…

ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

January 12, 2018

ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ് ജമന്തിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.