Features

കാര്‍ഷികസേവനങ്ങള്‍ ഒരു കുടക്കീഴില്‍


ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലന്റെ ആഭിമുഖ്യത്തില്‍ 1978 ല്‍ പോണ്ടിച്ചേരിയില്‍തുടക്കം കുറിച്ച കൃഷി വിജ്ഞാന ശൃംഖലയാണ് കെ.വി.കെ അഥവാ കൃഷിവിജ്ഞാനകേന്ദ്രം. ഇപ്പോള്‍ രാജ്യത്തൊട്ടാകെ 641 കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൃഷി അനുബന്ധമേഖലകളിലെ എല്ലാ വിവരങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ഏകജാലക സംവിധാനം എന്ന് കൃഷിവിജ്ഞാനകേനദ്രത്തെ വിശേഷിപ്പിക്കാം. നൂതന ഗവേഷണ ഫലങ്ങള്‍ പ്രാദേശിക കൃഷിവികസനത്തിനും പ്രശ്‌നപരിഹാരത്തിനും എത്രത്തോളം സഹായകരമാണെന്ന് നിര്‍ദേശിക്കുകയാണ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും വളരെ സജീവമായി കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രായോഗിക പരിശീലനം

കൃഷി, മൃഗസംരക്ഷണം, മത്സ്യശാസ്ത്രം, ഗൃബശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. പ്രായോഗിക പരിശീലനത്തിനാണ് മുന്‍തൂക്കം. ഒരു ബാച്ചില്‍ ഏകദേശം 25-30 പേര്‍ക്കാണ് പ്രവേശനം. മാധ്യമങ്ങള്‍ വഴി മുന്‍കൂട്ടി അറിയിപ്പ് നടത്തുന്ന ഈ പരിശീലനത്തില്‍ പങ്കെടുക്കുവന്നവര്‍ക്ക് സൗജന്യ താമസത്തിന് ഹോസ്റ്റലും കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

പ്രദര്‍ശനത്തോട്ടം

ആധുനിക കൃഷിരീതികള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ കര്‍ഷകരുടെ തോട്ടങ്ങളില്‍ പ്രദര്‍ശന കൃഷിത്തോട്ടങ്ങള്‍ ഒരുക്കുന്നു. ആധുനിക കൃഷിമുറകള്‍, പുതിയ മികച്ച വിത്തിനങ്ങള്‍, ജൈവസസ്യസംരക്ഷണം, കൃഷിയിലെ യന്ത്രവത്കരണം, മത്സ്യകൃഷി രീതികള്‍, സംയോജിത കൃഷിമുരകള്‍, മൃഗപരിപാലന സങ്കേതങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ക്ക് യോജിച്ചതാണോ എന്നും പഠനം നടത്തും.

നടീല്‍ വസ്തുക്കള്‍

മികച്ച നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ ഒരു കാര്‍ഷിക നഴ്‌സറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിവിധ ജൈവനിയന്ത്രണോപാധികള്‍ ഉള്‍പ്പെടെ കൃഷി സഹായ പദാര്‍ഥങ്ങളുടെ വില്പനകേന്ദ്രവും ഇവിടെ ഉണ്ടാകും.

അഗ്രരോ ക്ലിനിക്

കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ഒരു പ്രധാന ഘടകമാണ് അഗ്രോ ക്ലിനിക്. കൂടാതെ കന്നുകാലികളുടെചിരിത്സ, കൃത്രിമ ബീജധാരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയ്ക്കും വന്ധ്യതാനിവാരണ ക്യാമ്പുകള്‍ക്കും സെമിനാറുകള്‍ക്കും ഇവിടെ സംവിധാനമുണ്ട്.

പ്രദര്‍ശന യൂണിറ്റുകള്‍

കേന്ദ്രം സന്ദര്‍ശിക്കുന്ന കര്‍ഷകര്‍ക്ക് വ്യത്യസ്ത കൃഷിരീതികള്‍ കണ്ട് മനസ്സിലാക്കാന്‍ പ്രദര്‍ശന യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാന വിളകളുടെ പ്രദര്‍ശനകൃഷി, സംയോജിത കൃഷി, മണ്ണിര കമ്പോസ്റ്റ്, ആടുവളര്‍ത്തല്‍ യൂണിറ്റ്, ഔഷധ സസ്യകൃഷി, പശു, മുട്ടക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍, മത്സ്യകൃഷി, കൂണ്‍കൃഷി തുടങ്ങിയവ ഏതാനും ചിലതു മാത്രം. മണ്ണുപരിശോധനശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

അറിവ് പകരല്‍

കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികളും കൃഷിയറിവുകളും പരിചയപ്പെടുത്താന്‍ മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുക, ഗവേഷണ കേന്ദ്രങ്ങളിലേക്കും മാതൃകാ കൃഷിയിടങ്ങളിലേക്കും പഠന യാത്രകള്‍ നടത്തുക, കാര്‍ഷികസംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക എന്നിവയും ഇവിടെ ചെയ്യുന്നു കാര്‍ഷിക ക്ലബ്ബുകള്‍, കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. കൂടാതെ കൃഷിവികസന പദ്ധതികളാവിഷ്‌കരിച്ച് നടത്തുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ കാര്‍ഷികരംഗത്തെ കര്‍ഷകോപകാരപ്രദമായ സര്‍വസേവനങ്ങളും ഒരുകുടക്കീഴില്‍ അണിനിരക്കുന്നു എന്നതാണ് കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെ മുഖമുദ്ര.

കേരളത്തിലെ കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍

കൃഷിവിജ്ഞാന കേന്ദ്രം, കുഡ്‌ലു പി.ഒ., കാസര്‍കോട് - 671124, ഫോണ്‍: 04994-232993, 04994-232790

കൃഷിവിജ്ഞാന കേന്ദ്രം, പന്നിയൂര്‍ പി.ഒ., തളിപ്പറമ്പ്, കണ്ണൂര്‍ - 670142, ഫോണ്‍: 0460 - 2226087

കൃഷിവിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴി, കോഴിക്കോട് - 673 528, ഫോണ്‍: 0496-2662372

കൃഷിവിജ്ഞാന കേന്ദ്രം, അമ്പലവയല്‍, വയനാട് - 673 593, ഫോണ്‍ : 04936 - 260411

കൃഷിവിജ്ഞാന കേന്ദ്രം, കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, തവനൂര്‍, മലപ്പുറം - 679 573, ഫോണ്‍: 0494-2686329, 0494 2687640

കൃഷിവിജ്ഞാന കേന്ദ്രം, മേലെ പട്ടാമ്പി പി.ഒ., പാലക്കാട് - 679 306, ഫോണ്‍: 0466 - 2212279

കൃഷിവിജ്ഞാന കേന്ദ്രം, വെള്ളാനിക്കര, തൃശൂര്‍ - 680 656, ഫോണ്‍: 0487-2375855

കൃഷിവിജ്ഞാന കേന്ദ്രം, ഞാറയ്ക്കല്‍, എറണാകുളം - 682 505, ഫോണ്‍: 0484-2492450, 2277220

കൃഷിവിജ്ഞാന കേന്ദ്രം, ബാപ്പുജി സേവക് സമാജ്, ശാന്തന്‍പാറ, ചക്കുപള്ളം, കുമളി പി.ഒ., ഇടുക്കി - 685 619, ഫോണ്‍: 04868-24741

കൃഷിവിജ്ഞാന കേന്ദ്രം, സി.പി.സി.ആര്‍.ഐ, റിജിയണല്‍ സ്റ്റേഷന്‍, കൃഷ്ണപുരം പി.ഒ., കായംകുളം, ആലപ്പുഴ - 0479-244968

കൃഷിവിജ്ഞാന കേന്ദ്രം, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കുമരകം, കോട്ടയം, ഫോണ്‍: 0481-2523421, 2523120

കൃഷിവിജ്ഞാന കേന്ദ്രം, കോളഭാഗം, തടിയൂര്‍, പത്തനംതിട്ട, ഫോണ്‍: 0469-2661821

കൃഷിവിജ്ഞാന കേന്ദ്രം, സദാനന്ദപുരം പി.ഒ., കൊല്ലം - 691 550, ഫോണ്‍: 0474-2663599


കൃഷിവിജ്ഞാന കേന്ദ്രം, മിത്രനികേതന്‍, വെള്ളനാട്, തിരുവനന്തപുരം - 695 543, ഫോണ്‍: 04722882086


English Summary: krishi vigyan kendra information

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters