വളരെ എളുപ്പത്തിൽ കുറ്റിപ്പയര്‍ കൃഷി ചെയ്യാം

Friday, 10 November 2017 06:10 By KJ KERALA STAFF

പയര്‍ , മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍. ഇതിൽ കുറ്റിപ്പയർ കൃഷി ചിലർ മാത്രമേ ചെയ്യാറുള്ളു. വളരെ ലാഭകരവും അധ്വാനമില്ലാത്തതുമായ ഈ കൃഷി രീതി എങ്ങനെയാണെന്ന് നോക്കാം. 

കുറ്റിപ്പയറിന് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും വേണ്ട എന്നതാണ് പ്രത്യേകത. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോബാഗ്, ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.

വിത്ത് പാകിയാണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്തുപാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ളവ മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.

നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം വേണ്ട. 

ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

കുറ്റിപ്പയറിലെ കീടബാധ എങ്ങനെ തടയാം

* മുഞ്ഞയുടെ ആക്രമണം ഉണ്ടാകുമ്പോൾ പുളിയുറുമ്പ് പ്രയോഗം നടത്താം. 
* തണ്ട് തുരപ്പനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. അതിനായി തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക്     പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. 
* കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാവുന്നതാണ്.

Comments



MORE ON FEATURES

മാംഗോ മെഡോസ്  - 'അവരവരുടേതായൊരിടം'

നമുക്കൊരു യാത്ര പോകാം. ഈ യാത്ര യാത്ര പോകുവാൻ വേണ്ടിയുള്ള വെറുമൊരു യാത്രയല്ല. നല്ല ശുദ്ധവായു ശ്വസിക്കാൻ, കണ്ണിനും മനസിനും ശരീരത്തിനും ഊർജ്ജം പകരാൻ..... കുറച്ച് പുത്തനറിവുകൾ നേടാൻ.. …

January 17, 2018

കരിയിഞ്ചി

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവൻ്റെ തോട്ടത്തിൽ …

January 16, 2018

ശുദ്ധതയുടെ മാധുര്യം നുകരാൻ     കണ്ണൂരിലൊരു  തേൻശാല

തേനും പാലും ഒഴുകുന്ന നാടെന്ന് കേട്ടുകേൾവി മാത്രമല്ലേ ഉള്ളു. എന്നാൽ അത്തരമൊരു സ്ഥലമുണ്ട് കണ്ണൂരിൽ. ഇത് വെറും വാക്കല്ല കേട്ടോ. തേനിന്റെ നിരവധി വൈവിധ്യങ്ങളും രുചിഭേദങ്ങളുമുണ്ട് ഈ കേന്…

January 15, 2018

FARM TIPS

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

January 15, 2018

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേര…

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.

January 15, 2018

ഇനിയിപ്പോൾ മാവ് പൂക്കുകയും കായ്ക്കുകയും ചെയ്‌യുന്ന സമയം ആകാൻ പോകുകയാണല്ലോ. ഈ കുറിപ്പ് നമ്മളിൽ പലർക്കും ഉപകാരപ്പെടും. ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ട…

ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

January 12, 2018

ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ് ജമന്തിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

Events






CopyRight - 2018 Krishi Jagran Media Group. All Rights Reserved.