ആരോഗ്യത്തിനായി മാതളനാരങ്ങ 

Wednesday, 24 January 2018 06:35 By KJ KERALA STAFF
പോ​ഷ​ക​സ​മൃ​ദ്ധമാണ് മാ​ത​ളം. ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണ് മാതളം. വില​മ​തിക്കാ​നാ​കാ​ത്ത​ ഗുണങ്ങളുള്ള ഫലമാണു മാതളനാരങ്ങ. മാ​ത​ള​നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി ​പ​നി, ജ​ല​ദോ​ഷം എ​ന്നി​വ​യെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തും. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെച്ചപ്പെടുത്തി വൈ​റ​സു​ക​ളെ തു​ര​ത്തു​ന്നു. ചു​മ കു​റ​യ്ക്കാ​നും മാ​ത​ള​നാ​ര​ങ്ങ​യു​ടെ നീ​ര് ഗു​ണ​പ്ര​ദം.

ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം ആ​രോ​ഗ്യ​ക​ര​മാ​യ​തോ​തി​ൽ (​നോ​ർ​മ​ൽ) നി​ല​നി​ർ​ത്താ​ൻ മാ​ത​ള​നാ​ര​ങ്ങ​യ്ക്ക് അ​ദ്്ഭു​ത​ക​ര​മാ​യ സി​ദ്ധി​യു​ണ്ട്. ഹീ​മോ​ഗ്ലോ​ബിന്‍റെ തോതു കൂട്ടാനും സ​ഹാ​യ​കം. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ളെ ത​ട​യാ​ൻ മാതള നാരങ്ങയ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അ​തി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ​വ്യാ​പ​നം ത​ട​യു​ന്നു. സ്ത​നാ​ർ​ബു​ദം, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, ശ്വാ​സ​കോ​ശ കാ​ൻ​സ​ർ എ​ന്നി​വ​യെ ത​ട​യും. കാ​ൻ​സ​ർ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തും ത​ട​യു​ന്നു. മാ​ത​ള​നാ​ര​ങ്ങ​യു​ടെ അ​ല്ലി​ക​ൾ ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​പ്ര​ദം ജ്യൂ​സാ​ക്കി ക​ഴി​ക്കു​ന്ന​താ​ണെ​ന്നും ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

മാ​ത​ള​നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇരുമ്പ്  അ​ഥ​വാ വി​ള​ർ​ച്ച അ​ക​റ്റാ​ൻ ഫ​ല​പ്ര​ദം. ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും ന​ല്ല​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​ക്കളുടെ ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും മാ​ത​ള​നാ​ര​ങ്ങ ഗു​ണപ്രദം.സ​ന്ധി​വാ​തം മൂ​ല​മു​ള​ള വേ​ദ​ന കു​റ​യ്ക്കാ​ൻ മാ​ത​ള​നാ​ര​ങ്ങ ഫ​ല​പ്ര​ദം. സ​ന്ധി​ക​ളി​ൽ എ​ല്ലു​മാ​യി ബ​ന്ധ​പ്പെട്ടു കാ​ണ​പ്പെ​ടു​ന്ന കാ​ർട്ടിലേ​ജ് കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് മാ​ത​ള​നാ​ര​ങ്ങ ഗു​ണ​പ്ര​ദ​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് ത​ട​യു​ന്നു. (എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. പ​ല​പ്പോ​ഴും എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ൾ​ക്കു പൊ​ട്ടൽ സം​ഭ​വി​ക്കു​ന്ന ഘട്ട​ത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ൾ, ന​ടു​വ്, കാ​ൽ​മുട്ട്... ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടട്ടേക്കോം. എ​ല്ലു​ക​ൾ പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത ഇ​വ​ർ​ക്കു കൂ​ടു​ത​ലാ​ണ്. 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള സ്ത്രീ​ക​ളി​ലാ​ണ് ഓ​സ്റ്റി​യോ​പൊ​റോ​സി​സി​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ൽ.)

ഹൃ​ദ​യാ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും മാ​ത​ള​നാ​ര​ങ്ങ സഹായകം. ഗ്രീ​ൻ ടീ​യി​ൽ ഉ​ള​ള​തി​ലും കൂ​ടു​ത​ൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ളും പോ​ളി​ഫീ​നോ​ളു​ക​ളും ഒ​രു ഗ്ലാ​സ് മാ​ത​ള​നാ​ര​ങ്ങാ ജ്യൂ​സി​ൽ ഉ​ണ്ട്. ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഉ​ൾ​വ്യാ​സം കു​റ​ഞ്ഞ് ര​ക്ത​സ​ഞ്ചാ​ര​ത്തി​നു പ്ര​യാ​സ​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ ത​ട​യാ​ൻ മാ​ത​ള​നാ​ര​ങ്ങ​യു​ടെ ജ്യൂ​സി​നു ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ബി​പി ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും മാ​ത​ള​നാ​ര​ങ്ങ സ​ഹാ​യ​കം. ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്കാ​ഘാ​തം എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വി​ശ​പ്പു കൂട്ടാ​ൻ മാ​ത​ള​ജ്യൂ​സ് ഫ​ല​പ്ര​ദം. ദ​ഹ​ന​ത്തി​നു സ​ഹാ​യ​ക​മാ​യ എ​ൻ​സൈ​മു​ക​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ മാ​ത​ള​ജ്യൂ​സ് ഗു​ണ​പ്ര​ദം. 
മാ​ത​ള​നാ​ര​ങ്ങാ​ജ്യൂ​സ് പ​തി​വാ​യി ക​ഴി​ച്ചാ​ൽ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കുമെന്നു വിദഗ്ദ്ധർ. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ അ​ള​വു കൂട്ടാം. ​ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ അ​ള​വു കു​റ​യ്ക്കാം.പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കു​ന്നു. ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം അ​ക​റ്റു​ന്നു. ഹൈ​പ്പ​ർ അ​സി​ഡി​റ്റി കു​റ​യ്ക്കാ​ൻ ആ​ൽ​ക്ക​ലൈ​ൻ സ്വ​ഭാ​വ​മു​ള​ള മാ​ത​ള​ജ്യൂ​സ് ഫ​ല​പ്ര​ദം. 

കുട്ടി​ക​ളു​ടെ ആ​മാ​ശ​യ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ദോ​ഷ​ക​ര​മാ​യ വി​ര​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നും മാ​ത​ള​നാ​ര​ങ്ങാ​ജ്യൂ​സ് ഫ​ല​പ്ര​ദ​മാ​ണ​ത്രേ.ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഫ​ലം. നാ​രു​ക​ൾ, വി​റ്റാ​മി​ൻ എ, ​സി, ഇ, ​ബി5, ബി3, ​ഇരുമ്പ് , ഫോ​ളി​ക്കാ​സി​ഡ്, പൊട്ടാ​സ്യം, നി​യാ​സി​ൻ, ത​യ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ, ആ​ന്തോ​സ​യാ​നി​ൻ തു​ട​ങ്ങി എ​ത്ര​യെ​ത്ര പോ​ഷ​ക​ങ്ങ​ളു​ടെ ബാ​ങ്കാ​ണു മാ​ത​ള​നാ​ര​ങ്ങ. വി​റ്റാ​മി​ൻ സി ​ധാ​രാ​ളം. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. നാ​രു​ക​ളും ധാ​രാ​ളം. മാ​ത​ള​ത്തി​ലെ നാ​രു​ക​ൾ മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കു​ന്നു. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. മ​റ്റു പോ​ഷ​ക​ങ്ങ​ൾ ഏ​റെ ഫ​ല​പ്ര​ദ​മാ​യി ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​തി​നും സ​ഹാ​യ​കം.

മനസിക പിരിമുറുക്കം കു​റ​യ്ക്കു​ന്ന​തി​നും മാ​ത​ള​നാ​ര​ങ്ങ സ​ഹാ​യി​ക്കു​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. സ്ട്ര​സ് ഹോ​ർ​മോ​ണാ​യ കോ​ർട്ടി​സോ​ളിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു മാ​ത​ള​ജ്യൂ​സി​നു ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ർ. മാ​ത​ള​അ​ല്ലി​ക​ൾ പ​തി​വാ​യി ക​ഴി​ച്ചാ​ൽ ച​ർ​മ​ത്തി​നു ചു​ളി​വു​ണ്ടാ​കി​ല്ല. അ​തി​ലു​ള​ള ആ​ൻ​റി ഓ​ക്സി​ഡ​ന്‍റു​ക​ൾ ച​ർ​കോ​ശ​ങ്ങ​ളി​ലെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ ന​ശി​പ്പി​ക്കു​ന്നു. ച​ർ​മ​ത്തിന്‍റെ തി​ള​ക്കം കൂട്ടുന്നു. മു​ടി​കൊ​ഴി​ച്ചിൽ ത​ട​യു​ന്നതിനും ഗുണപ്രദം.

Comments



MORE ON FEATURES

കശുമാങ്ങക്കാലം - പുതുതലമുറയ്ക്ക് അന്യമാകുന്ന കാലം....

പണ്ട് കാലങ്ങളിൽ രാവിലെ ഉണർന്നാൽ ഞാൻ ഉൾപ്പെടെയുള്ള കുട്ടികൾ ആദ്യം ഓടിയിരുന്നത് പറമ്പിലെ കപ്പലുമാവിന്റെ ചുവട്ടിലേക്കാണ്. ചുവട്ടിൽ വീഴുന്ന കപ്പലുമാങ്ങ പെരുക്കാൻ പിന്നെ മത്സരമാണ്. കപ്പ…

February 15, 2018

വാഴയ്ക്ക് ഒരു ഒറ്റയാള്‍ സര്‍വ്വകലാശാല

'മധുരിയ്ക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ' എന്ന പ്രശസ്തമായ ചലച്ചിത്രഗാനത്തിലെ ഒരു വരിയാണ് 'ഒരു വാഴക്കൂമ്പില്‍നിന്ന് തേന്‍ കുടിയ്ക്കാം'. മലയാളിയുടെ ജീവിതവുമായി വാഴയും വാഴപ്പഴവ…

February 14, 2018

കയര്‍ - ഭൂമിയ്ക്കൊരു ഭൂവസ്ത്രം

മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തോ നെയ്യതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാമഗ്രിയാണ് കയര്‍ വസ്ത്രം.കേരളത്…

February 07, 2018

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events






CopyRight - 2018 Krishi Jagran Media Group. All Rights Reserved.