Features

ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞിന്റെ നിറം വര്‍ദ്ധിക്കുമോ -? 

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവിന് മികച്ച ഔഷധഗുണവുമുണ്ട്. ചര്‍മ്മത്തിന് നിറവും തിളക്കുവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്.

തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. കുഞ്ഞിന് നിറം ഉണ്ടാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത് നല്ലതാണന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ഗവേഷകരാരും ഇതിന് ഇത്തരത്തിലുള്ള ഒരു സവിശേഷത ഉണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

ഇത് വെറും ഒരു കെട്ട് കഥ മാത്രമാണ്. കുഞ്ഞിന്റെ നിറം മാതാപിതാക്കളുടെ ജീനിനെ അടിസ്ഥാനമാക്കിയായിരിക്കും. രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനം നമുക്ക് കാണാന്‍ കഴിയും.

saffron flower for skin whitening

കുങ്കുമപ്പൂ കുഞ്ഞുങ്ങളുടെ നിറം മെച്ചപ്പെടുത്തില്ല എന്നാല്‍ ഇതിന് മറ്റ് നിരവധി ഗുണങ്ങള്‍ ഉണ്ട്. കണ്ണിന്റെ ആരോഗ്യം കേസര്‍ എന്നും അറിയപ്പെടുന്ന കുങ്കുമപ്പൂ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്.ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത് കാഴ്ച ശക്തി മെച്ചപ്പെടുത്താനും തിമിരം ഉള്ളവരുടെ കാഴ്ചയ്ക്കും സഹായിക്കും. ദഹനം ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ച് ഗര്‍ഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. 

ഒരു പാളി അല്ലെങ്കില്‍ ആവരണം രൂപപ്പെടുത്തി വയറ്റിലുണ്ടാകുന്ന അസിഡിറ്റി ഭേദമാക്കാന്‍ ഇവ സഹായിക്കും വൃക്ക കരള്‍ പ്രശ്‌നങ്ങള്‍ നല്ല സുഗന്ധമുള്ള കുങ്കുമപ്പൂ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ നിറത്തിനും മികച്ചതാണ്. രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക, കരള്‍, മൂത്രാശയം എന്നിവയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും.
 
ഗര്‍ഭിണികളിലെ പാല്‍ ഉത്പാദനം ഉയര്‍ത്താനും വയറ് വേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇവ മികച്ചതാണ്. ഞരമ്പ് വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി വയറ് വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കും.കുഞ്ഞിന്റെ അനക്കം അഞ്ച് മാസങ്ങള്‍ക്ക് ശേഷമെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചലനം അമ്മയ്ക്ക് തിരിച്ചറിയാന്‍ കഴിയു അഞ്ച് മാസത്തിന് ശേഷം പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് കുഞ്ഞിന്റെ അനക്കം എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കും.
         
എന്നാല്‍, ഇവ ശരീരത്തിന്റെ ചൂട് ഉയരാന്‍ കാരണമാകും. വിവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഗര്‍ഭിണികള്‍ അമിതമായി കുങ്കുമപ്പൂ കഴിക്കരുതെന്ന് പറയാറുണ്ട്. രക്ത സമ്മര്‍ദ്ദം സ്ത്രീകളുടെ മനോനിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളും രക്ത സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പാലില്‍ 34 കുങ്കുമപ്പൂ ഇഴകള്‍ ഇട്ട് കുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

English Summary: saffron for skin whitening

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds