Government Schemes

ഉള്ളൂര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് സഹായം

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ കൃഷിഭവനില്‍ ഒരു ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി കൃഷി ഭവനില്‍ ഹാജരാകണമെന്ന് ഉള്ളൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് എത്തിക്കേണ്ടതാണ്. പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നവര്‍ക്കും ഇതില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ക്കായി കൃഷിഭവനില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കൂടാതെ പോളിഹൗസ്, മഴമറ, ഡ്രിപ്പ് ഇറിഗേഷന്‍ എന്നീ പദ്ധതികള്‍ക്കും അപേക്ഷിക്കാമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.


English Summary: Krishibhavan Aid

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters