ചെറുനാരങ്ങാ വെള്ളം ചൂടോടെ കുടിക്കുക

Wednesday, 10 January 2018 01:06 PM By KJ Staff

ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണ് ചെറുനാരങ്ങ .തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് കൂടുതൽ പ്രതിരോധശക്തി ലഭിക്കും. കഫം, ജലദോഷം, പനി എന്നിവയ്ക്ക് ചൂടുള്ള നാരങ്ങാ വെള്ളം ഉത്തമമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങളെ അകറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

Hot lemon
എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ശ്വസനം ശുദ്ധമാക്കാനും ചൂടുള്ള നാരങ്ങാവെള്ളത്തിന് കഴിയും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്.തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.

CommentsMore from Health & Herbs

ക്യാരറ്റ്‌ ജ്യൂസ് വൈറ്റമിനുകളുടെ കലവറ

ക്യാരറ്റ്‌ ജ്യൂസ് വൈറ്റമിനുകളുടെ കലവറ ക്യാരറ്റ്‌ ജ്യൂസിന്റെ 10 ഗുണങ്ങൾ ക്യാരറ്റ് വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ പരിപൂണ്ണമായ ഒരു പച്ചക്കറിയാണ്‌. ക്യാരറ്റ്‌ പലരീതികളിൽ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കാം.

March 22, 2018

പല്ല് വെളുത്ത് മിനുങ്ങാനുള്ള വഴികൾ

പല്ല് വെളുത്ത് മിനുങ്ങാനുള്ള വഴികൾ ദ​ന്ത​പ​രി​പാ​ല​നം മി​ക​ച്ച​ത​ല്ലെ​ങ്കിൽ പ​ല​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. മോ​ണ​രോ​ഗ​വും പു​ഴു​പ്പ​ല്ലും മാ​ത്ര​മ​ല്ല, പ്രമേഹം, ആർത്രോ സ്ക്ലെറോസിസ്, ശ്വാ​സ​കോശ സം​ബ​ന്ധ​മായ രോ​ഗ​ങ്ങ​ൾ, ന്യുമോ​ണി​യ, സ​മ​…

March 22, 2018

താരൻ അകറ്റാൻ ഓട്‌സ്

  താരൻ  അകറ്റാൻ  ഓട്‌സ് മുടിയുടെ ആരോഗ്യം കുറയ്ക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന്‍ വില്ലനാവുന്നുണ്ട്. എന്നാല്‍ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെവിട്ടു പോവുന്ന ഒന്നാണ് താരന്‍ കളയുക എന്നത്. താരനെ പ്രതിരോധി…

March 09, 2018

FARM TIPS

പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ 

March 22, 2018

പച്ചക്കറി കൃഷി ലാഭകരമാക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ചില നാടൻ പൊടിക്കൈകൾ നമുക്ക് നോക്കാം.

കൊമ്പൻചെല്ലി

February 26, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്.…

ചെടികൾക്ക് മുട്ട കഷായം

February 26, 2018

വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.