തേനിലെ മായം കണ്ടെത്താനുള്ള 5 മാർഗ്ഗങ്ങൾ

Saturday, 05 May 2018 11:51 AM By KJ KERALA STAFF
ശുദ്ധമായ തേന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാവാം. ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായങ്ങൾ കണ്ടെത്താൻ ചില എളുപ്പവഴികൾ നോക്കാം.
* വെള്ളത്തിൽ പഞ്ചസാര ലയിപ്പിച്ച് തേനിൽ മായമായി ചേർക്കാറുണ്ട്. കുറച്ച് പഞ്ഞി അൽപം നീളത്തിൽ ചുരുട്ടിയെടുത്ത് തേന‍ിൽ മുക്കുക. തുടർന്ന് അത് കത്തിച്ചാൽ‌ നന്നായി കത്തുന്നുണ്ടെങ്കിൽ പഞ്ചസാര ലായനി ചേരാത്ത തേനാണ്. എന്നാൽ കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കിൽ തേൻ ശുദ്ധമല്ല. പഞ്ചസാര ലായനിയിലെ ജലാംശമാണ് ഇങ്ങനെ വെളിപ്പെടുന്നത്.

* ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് നിശ്ചലമാക്കി വയ്ക്കുക. ജലത്തിന്റെ ഉപരിതലത്തിലേക്ക് ഒരു തുള്ളി തേൻ ഇറ്റിക്കുക. അത് അലിയാതെ തേൻതുള്ളിയായി നിൽക്കുകയാണെങ്കിൽ ശുദ്ധമായ തേനാണെന്നും അലിയുകയാണെങ്കിൽ പഞ്ചസാര ലായന‍ി ചേർത്തുവെന്നും മനസ്സിലാക്കാം.

pure honey

* ഒരു തുള്ളി തേൻ ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒഴിക്കുക. തുള്ളിക്ക് യാതൊരു ആകൃതിവ്യത്യാസവും ഇല്ലാതെ വെള്ളത്തിന്റെ അടിഭാഗത്ത് എത്തുകയാണെങ്കിൽ ശുദ്ധമായ തേൻ ആയിരിക്കും. എന്നാൽ ശർക്കര ലായനി ചേർത്ത തേൻ തുള്ളി പെട്ടെന്നുവെള്ളത്തിൽ പടരും.

* അല്പം തേനെടുത്ത് അതില്‍ വിനാഗിരി ചേര്‍ക്കുക. ഇത് പതഞ്ഞു വരികയാണെങ്കില്‍ തേനില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാണ്.

* ബ്ലോട്ടിംഗ്‌ പേപ്പറില്‍ അല്‍പം തേനൊഴിയ്‌ക്കുക. ഇത്‌ പേപ്പര്‍ വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നുറപ്പിയ്‌ക്കാം. ശുദ്ധമായ തേന്‍ അതേ രീതിയില്‍ പേപ്പര്‍ വലിച്ചെടുക്കില്ല.

CommentsMore from Health & Herbs

അയമോദകം അഥവാ കേക്ക് ജീരകം

അയമോദകം അഥവാ കേക്ക് ജീരകം അയമോദകം - കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്.

June 22, 2018

ആടലോടകം വീട്ടുമുറ്റത്തെ ഔഷധി

ആടലോടകം വീട്ടുമുറ്റത്തെ ഔഷധി ആയുർ‌വേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും.

June 21, 2018

പച്ചക്കായുടെ ഗുണങ്ങൾ 

പച്ചക്കായുടെ ഗുണങ്ങൾ  ഓരോ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ് പച്ചക്കായ. പച്ചക്കായ കൊണ്ട് നമ്മൾ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ് .

June 21, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.