കുമ്പളം

Tuesday, 31 October 2017 04:12 By KJ KERALA STAFF

ഏറെ ഔഷധസിദ്ധികളുളള പച്ചക്കറിയാണ് കുമ്പളം. പ്രസിദ്ധമായ കൂശ്മാണ്ഡരസായനത്തിലെ മുഖ്യചേരുവയും ആഗ്രപേഡ എന്ന മധുരപലഹാരത്തിലെ പ്രധാന ഘടകവുമാണ് കുമ്പളം.

മികച്ച ഇനങ്ങള്‍ കുമ്പളത്തിനുണ്ട്.
1. കെ.എ.യു ലോക്കല്‍
നീണ്ടുരുണ്ട കായ്കള്‍. വിളയുമ്പോള്‍ ചാരനിറമാകും. ഒരു കുമ്പളം പരമാവധി ആറു കിലോവരെയെത്തും.

2. ഇന്ദു
നീളം കുറഞ്ഞ് ഉരുണ്ട കായ്കള്‍. നാലു കിലോവരെ തൂക്കം. വീട്ടു കൃഷിക്ക് ഉത്തമം.

കൃഷിരീതി
സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് ഇവ നടീല്‍ കാലങ്ങള്‍ നടുംമുമ്പ് വിത്തുകള്‍ 12 മണിക്കൂര്‍ വെളളത്തിലിട്ടുവച്ചാല്‍ വേഗം മുളയ്ക്കും. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ രണ്ടു മീറ്ററും ഇടയകലം നല്‍കി നടുന്നു. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തു പാകാം.മുളച്ചു വരുന്ന നല്ല രണ്ടു തൈകള്‍ നിലനിര്‍ത്തുക. ബാക്കി പിഴുതു നീക്കുക. 

സസ്യസംരക്ഷണം

രോഗങ്ങള്‍
1. മൊസൈക്ക്, പൊടിപ്പൂപ്പ് 
  പാവലിനും പടവലത്തിനും സ്വീകരിച്ച നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ തന്നെ മതിയാവും.

ശത്രു പ്രാണികള്‍

1. ആമവണ്ട്
  പാവലിനു ചെയ്ത നിയന്ത്രണരീതി മതി.

2. ചുവന്ന മത്തന്‍ വണ്ട്
   ഇല തിന്ന് ദ്വാരങ്ങള്‍ വീഴ്ത്തുന്നു. വേരു തുളച്ചും ചെടി നശിപ്പിക്കാറുണ്ട്. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ചു നശിപ്പിക്കുക. വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തളിച്ച് വണ്ടുകളെ അകറ്റുക.

വിളവ്
നട്ട് 80-85 ദിവസത്തിനുളളില്‍ കുമ്പളം വിളവെടുക്കാന്‍ തുടങ്ങാം.

CommentsMore from Olericulture

കാച്ചിൽ കൃഷി ചെയ്യാം

കാച്ചിൽ കൃഷി ചെയ്യാം കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ കാച്ചിൽ. കിഴങ്ങു വിളകളില്‍ പോഷക സമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാച്ചില്‍. പ്രകൃതിദത്ത സ്റ്റിറോയ്ഡാണ് ഇത്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതു…

November 18, 2017

മലയാളികളുടെ സ്വന്തം കാന്താരി

മലയാളികളുടെ സ്വന്തം കാന്താരി ഒരു മലയാളിയോട് കാന്താരി മുളകിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കേണ്ട കാര്യം ഇല്ല. ഒരു കാലത്ത് എല്ലാ വീടുകളിലും ഒരു കാന്താരി ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ കാന്താരിയെ മലയാളികൾ മറന്നു തുടങ്ങി. മലയാളി തഴഞ്ഞ കാന്താരി…

November 15, 2017

ചീര

ചീര ഏറ്റവും എളുപ്പം കൃഷിചെയ്യാന്‍ സാധിക്കുന്ന,എല്ലാ കാലത്തും കൃഷി ചെയ്യാന്‍ പറ്റിയ പച്ചക്കറിയാണ്ചീര.വിത്ത് മുളപ്പിച്ചു പറിച്ചു നട്ടും ,നേരിട്ട് കൃഷിയിടത്തില്‍ പാകുകയും ആകാം തുറസ്സായ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് ചീരക…

November 12, 2017

FARM TIPS

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

November 18, 2017

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ

November 06, 2017

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. 2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേ…

മല്ലിയിലയുടെ ആരോഗ്യവശങ്ങള്‍

October 11, 2017

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമു…


CopyRight - 2017 Krishi Jagran Media Group. All Rights Reserved.