ദേശീയ പക്ഷിമൃഗ മേളയ്ക്ക് സമാപനം; ചരിത്രവിജയമായ മേള കണ്ടത് മൂന്നരലക്ഷം

Tuesday, 14 November 2017 01:25 By KJ KERALA STAFF

ജന്തുലോകത്തിന്റെ വൈപുല്യവും വൈവിദ്ധ്യവും കാഴ്ചയ്ക്ക് വിരുന്നായി മാറിയ ദേശീയ പക്ഷിമൃഗമേള മൂന്നര ലക്ഷം പേരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്രം തിരുത്തി. കാണാക്കാഴ്ചകളുടെ അറിവു തേടിയെത്തിയ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ജനസഞ്ചയത്തിന്റെ ഭാഗമായി. സംഘാടനമികവിന്റെ സാക്ഷ്യമായി മാറിയ മേളയുടെ സമാപന സമ്മേളനം മൃഗസംരക്ഷണ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.

പാലുത്പാദനത്തില്‍ 20 ശതമാനം വര്‍ധന നേടി ആശാവഹമായി പുരോഗമിക്കുന്ന ക്ഷീരമേഖലയാണ് സംസ്ഥാനത്ത് ഇന്നുള്ളതെന്ന് മന്ത്രി പറഞ്ഞു. പാല്‍ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോള്‍ ഇതേമാറ്റം മുട്ട, ഇറച്ചി മേഖലകളിലും കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്. വേണുഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, കെ. എല്‍. ഡി. ബോര്‍ഡ് എം. ഡി. ജോസ് ജയിംസ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. കെ. കെ. ജയരാജ്, ഡോ. ബി. ബാഹുലേയന്‍, ഡോ. എസ്. ബാബു, ഡോ. എം. എസ്. ഷാനവാസ്, ഡോ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

CommentsMore from Kollam

ദേശീയ പക്ഷിമൃഗ മേളയ്ക്ക് സമാപനം; ചരിത്രവിജയമായ മേള കണ്ടത് മൂന്നരലക്ഷം

ദേശീയ പക്ഷിമൃഗ മേളയ്ക്ക് സമാപനം;  ചരിത്രവിജയമായ മേള കണ്ടത് മൂന്നരലക്ഷം ജന്തുലോകത്തിന്റെ വൈപുല്യവും വൈവിദ്ധ്യവും കാഴ്ചയ്ക്ക് വിരുന്നായി മാറിയ ദേശീയ പക്ഷിമൃഗമേള മൂന്നര ലക്ഷം പേരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്രം തിരുത്തി. കാണാക്കാഴ്ചകളുടെ അറിവു തേടിയെത്തിയ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥ…

November 14, 2017

ദേശീയ മൃഗപക്ഷി മേള അറിവുകളുടെ വിപുല ശേഖരം - മുഖ്യമന്ത്രി

ദേശീയ മൃഗപക്ഷി മേള അറിവുകളുടെ വിപുല ശേഖരം - മുഖ്യമന്ത്രി മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകരമായ അറിവുകളുടെ വിപുല ശേഖരമാണ് ദേശീയ മൃഗപക്ഷി മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന…

November 12, 2017

ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നവംബര്‍ 10 മുതല്‍

ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നവംബര്‍ 10 മുതല്‍ കാല്‍ നൂറ്റാണ്ടിനുശേഷം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നവംബര്‍ 10 മുതല്‍ ആശ്രാമം മൈതാനത്ത് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന മേള നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി…

November 09, 2017

FARM TIPS

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

November 18, 2017

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ

November 06, 2017

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. 2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേ…

മല്ലിയിലയുടെ ആരോഗ്യവശങ്ങള്‍

October 11, 2017

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമു…


CopyRight - 2017 Krishi Jagran Media Group. All Rights Reserved.