1. News

തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ജില്ലയിലെ ജലാശയങ്ങള്‍ ശുചീകരിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ മീനന്തറയാര്‍ ശുചീകരണത്തിന്റെ വിജയപാഠമുള്‍ക്കൊണ്ട് ജില്ലയിലെ എല്ലാ തോടുകളും പുഴകളും വൃത്തിയാക്കി ഒഴുക്ക് ശക്തിപ്പെടുത്തുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ്

KJ Staff

ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ മീനന്തറയാര്‍ ശുചീകരണത്തിന്റെ വിജയപാഠമുള്‍ക്കൊണ്ട് ജില്ലയിലെ എല്ലാ തോടുകളും പുഴകളും വൃത്തിയാക്കി ഒഴുക്ക് ശക്തിപ്പെടുത്തുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ആലോചനാ യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും പുഴകളും തോടുകളും ഈ രീതിയില്‍ ശുചീകരിക്കാനാണ് തീരുമാനം. ഇതിനുള്ള പണിയായുധങ്ങള്‍ പഞ്ചായത്തുകള്‍ നല്‍കണം. ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും പരിസ്ഥിതി-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. ഇത് ശാസ്ത്രീയമായി നടപ്പാക്കുന്നതിന് തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തും. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാകക്കാനാണ് തീരുമാനം. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നിയുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അനില്‍ കുമാര്‍, ഡോ. കെ. എം. ദിലീപ്, അഡ്വ. സന്തോഷ് കുമാര്‍, ഹരിതകേരളം പദ്ധതി ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ദാരിദ്ര്യ ലഘുകരണം, പഞ്ചായത്ത് വകുപ്പ്, ജലസേചന വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്, വിവിധ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Photos - ജില്ലാ പഞ്ചായത്ത് ഹാളില്‍ മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
CN Remya Chittettu, #KrishiJagran

English Summary: employment assurance

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds