പോത്ത് വളർത്തി ലാഭം നേടാൻ അവസരം

Tuesday, 30 January 2018 12:00 By Dev

മാംസാഹാര പ്രിയര്‍ ഏറെയുള്ള കേരളത്തില്‍ പോത്തിറച്ചിക്കും എരുമപ്പാലിനുമുള്ള വിപണി മുതലാക്കാന്‍ കര്‍ഷകരും യുവാക്കളും രംഗത്ത്. വിദേശത്തും ഇറച്ചിക്ക് വിപണി സാധ്യതകളേറെയാണെന്നുള്ളത് ഏറെ പ്രതീക്ഷ നല്‍ക്കുന്നു. പോത്ത് കൃഷി നഷ്ടമാവില്ലെന്ന കാഴ്ചപ്പാടാണ് കര്‍ഷകരേയും യുവാക്കളേയും ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നത്. ഇതര തൊഴിലുകളില്‍ കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ പോത്തുവളര്‍ത്തലാണ് കൂടുതല്‍ അനുയോജ്യമെന്ന് അവര്‍ കരുതുന്നു.

വിവിധ വര്‍ഗ്ഗത്തില്‍പ്പെട്ട പോത്തുകള്‍ക്കായി കര്‍ഷകര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. പെട്ടന്ന് തൂക്കം വര്‍ദ്ധിക്കുന്ന ഇനത്തില്‍പ്പെട്ടവയോടാണ് കര്‍ഷകര്‍ക്ക് പ്രിയം. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന,ജാഫ്രാബാദി തുടങ്ങി മികച്ച എരുമ ജനുസ്സുകളാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്.

ആറുമാസം പ്രായമായ കന്നുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതമെന്നാണ് അഭിപ്രായം. 50 60 കിലോഗ്രം ഭാരം ഉള്ളവയാണ് വളര്‍ത്താന്‍ അനുയോജ്യം. നാടന്‍ ഇനത്തിലുള്ളവക്ക് ശരീര ഭാരം കുറവാണ്. അതു കൊണ്ട് പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്ന മുറെയെയാണ് കൃഷിക്കാര്‍ തെരഞ്ഞെടുക്കുന്നത്. വളര്‍ച്ചയെത്തിയ മുറൈ എരുമക്കും പോത്തിന്നും ഏഴു ക്വിന്റലോളം തൂക്കമുണ്ടാകും. കേരളത്തിലെ കാലാവസ്ഥയുമായി ഇവ ഇണങ്ങി ചേരുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് ഇവയ്ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തില്‍ പോത്തിറച്ചി കിലോയ്ക്ക് 300 രൂപയാണ് മാര്‍ക്കറ്റ് വില. 85 രുപ നിരക്കിലാണ് പോത്തുകുട്ടികളെ വാങ്ങുന്നത്. 100 കിലോ തൂക്കമുള്ള പോത്തിന് 9000 രൂപയാണ് വില. ഒന്നര വര്‍ഷം കൊണ്ട് ഇവയുടെ തൂക്കം അഞ്ച് ക്വിന്റല്‍ വരെയാകുമെന്നാണ് കണക്ക്.

ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറിയതോടെ കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് മുറെ എരുമ വര്‍ഗ്ഗം.പാലും, മാംസവും ലഭിക്കും എന്നതിനാലാണ് ഈ ഇനത്തിന് ആവശ്യക്കാരേറിയത്. ഗുണമേന്മയേറിയ പാലിനും മാംസത്തിനും പുറമേ കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാം. ഉയര്‍ന്ന രോഗപ്രതിരോധശേഷി, പോഷാകാഹാരക്കുറവിലും ജീവിക്കാനുള്ള ശേഷി, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് ഇവയെല്ലാം മുറെയെ കര്‍ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറെയെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ ജാഫറബാദി കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരിയല്ല. ഭ്രാന്തിപ്പശുരോഗം പോലെയുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങള്‍ കുറവായതിനാല്‍ ജൈവ ഉല്‍പ്പന്നമെന്ന ഖ്യാതിയും നേടിയെടുക്കാന്‍ സാധിയ്ക്കും. വിദേശത്ത് നിന്ന് തൊഴില്‍ രഹിതരായെത്തുന്ന യുവാക്കളും പോത്ത് കൃഷിയില്‍ ആകൃഷ്ടരാകുന്നുണ്ട്.

CommentsMore from Livestock & Aqua

ആദായകരമാണ് കാട വളർത്തൽ 

ആദായകരമാണ് കാട വളർത്തൽ  കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്‌.1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍ (16-18 ദിവസം), ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്ക…

February 15, 2018

കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ

കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങൾ. മുട്ടക്കോഴികൾ ഇറച്ചിക്കോഴികൾ എന്നിവയെ ആണ് നാം പ്രധാനമായും വീട്ടിലെ ആവശ്യത്തിനും വില്പനയ്ക്കുമായി വളർത്താറുള്ളത്.…

February 10, 2018

കന്നുകാലികള്‍ക്ക് - പച്ചപ്പുല്‍ അച്ചാര്‍

കന്നുകാലികള്‍ക്ക് - പച്ചപ്പുല്‍ അച്ചാര്‍ പച്ചപ്പുല്‍ അച്ചാര്‍ അഥവാ സൈലേജ് കന്നുകാലികള്‍ക്ക് സ്വാദിഷ്ടവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ തീറ്റയാണ്. മഴക്കാലത്ത് ഇഷ്ടം പോലെ പച്ചപ്പുല്ല് കിട്ടും. വേനല്‍ക്കാലത്ത് ഇവ കിട്ടാറില്ല.

February 10, 2018

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.