എമു വളര്‍ത്തൽ ; സാധ്യതകളേറെ

Monday, 13 November 2017 12:47 PM By Dev

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു. മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് എമുവിനെ വളര്‍ത്തുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ എമുവിന് 60 കിലോ തൂക്കവും ആറടി ഉയരവും ഉണ്ടാകും. ഇവയ്ക്ക് പറക്കാന്‍ കഴിയില്ല. ശരീരം തണുപ്പിക്കാനാണ് ഇവ ചിറകുകള്‍ ഉപയോഗിക്കുന്നത്. നീളം കൂടിയ കഴുത്തില്‍ മയിലിന് സമാനമായ നീലത്തൂവലുകളും നീണ്ടു ബലമേറിയ കാലില്‍ ചര്‍മം മൂടിയ മൂന്നു വിരലുകളുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടാൻ ഇവക്ക് സാധിക്കും. ദീര്‍ഘദൂരം നീന്താന്‍ എമുവിന് കഴിയും.

പെണ്‍പക്ഷിക്ക് പൊതുവേ ആണിനേക്കാള്‍ വലിപ്പമുണ്ടാകും. രണ്ടു വയസ്സാകുമ്പോള്‍ ഇവ പ്രായപൂര്‍ത്തിയാകുകയും ചെയ്യും. ഇവയ്ക്ക് ജീവിതകാലത്തില്‍ ഒരു ഇണ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ പെണ്‍ പക്ഷികള്‍ മുട്ടയിട്ട് അത് വിരിയാന്‍ ആണ്‍ പക്ഷികളെ ഏല്‍പ്പിച്ചശേഷം മറ്റ് ആണ്‍പക്ഷികളുമായി ചങ്ങാത്തത്തിലാകും. വര്‍ഷത്തില്‍ 20 മുതല്‍ 50 മുട്ട വരെ ഇര ഇടും. ഇവയുടെ മുട്ടയ്ക്ക് അര കിലോ വരെ തൂക്കമുണ്ടാകും.

മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആണ്‍പക്ഷികളാണ്. 56 ദിവസം കൊണ്ട് മുട്ട വിരിയും. അടയിരിക്കുന്ന സമയം ആണ്‍പക്ഷി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ വിസര്‍ജിക്കുകയോ ചെയ്യില്ല. ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത്. എട്ടാഴ്ച കൊണ്ട് ആണിന്റെ ഭാരത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്യും. മുട്ടയില്‍ നിന്നു വിരിയുന്ന 10 ഇഞ്ച് മാത്രം പൊക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറമാണ് ഉണ്ടാകുക. കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോള്‍ ശ്രദ്ധാപൂര്‍വം കാവല്‍ നില്‍ക്കുന്നതും ആണ്‍പക്ഷികൾ തന്നെയാണ്. ആണ്‍ പക്ഷികള്‍ ആറുമാസം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്നു. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. 
പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് ധാരാളം വെള്ളവും കൊറിക്കാന്‍ കല്ലുകളും വേണം. തീറ്റസഞ്ചിയില്‍ കല്ലുകളുണ്ടെങ്കിലേ ഇവയ്ക്ക് ദഹനം നടക്കുകയുള്ളൂ. 

ഒരു പക്ഷിയില്‍ നിന്ന് 50 കിലോ വരെ ഇറച്ചി ലഭിക്കും. ഒരുകിലോ ഇറച്ചിക്ക് 400 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ചുവന്ന നിറമുള്ള ഇറച്ചി മൃദുവും രുചികരവുമാണ്. കൊളസ്‌ട്രോള്‍ തീരെയില്ല എന്നതാണ് എമു ഇറച്ചിയുടെ പ്രത്യേകത. ഇറച്ചി പോലെ തന്നെ ഇവയില്‍ നിന്നെടുക്കുന്ന എണ്ണയും സൗന്ദര്യവര്‍ധകലേപനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്. മുട്ടയ്ക്കാകട്ടെ 1000 രൂപ മുതല്‍ 1500 രൂപ വരെ വിലയും. അതുകൊണ്ടുതന്നെ എമു വളർത്തൽ വളരെ ആദായകരമാണ്.

CommentsMore from Livestock & Aqua

സ്പ്രിംഗ് ചിക്കൻ തീൻമേശയിലെ താരം

സ്പ്രിംഗ് ചിക്കൻ തീൻമേശയിലെ താരം ആഡംബരഹോട്ടലുകളിലെ താരമായ സ്പ്രിങ് ചിക്കൻ അഥവാ കുട്ടിക്കോഴി ഇറച്ചിയെ പരിചയപ്പെടാം.

March 19, 2018

ലാഭം നേടാം മത്സ്യ കൃഷിയിൽ നിന്ന് 

ലാഭം നേടാം മത്സ്യ കൃഷിയിൽ നിന്ന്  മികച്ച വരുമാനം നേടിതരുന്ന ഒന്നാണ് മത്സ്യകൃഷി.ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല.കേരളത്തില്‍ ശുദ്ധജല മത്സ്…

March 05, 2018

ആദായകരമാണ് കാട വളർത്തൽ 

ആദായകരമാണ് കാട വളർത്തൽ  കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്‌.1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍ (16-18 ദിവസം), ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്ക…

February 15, 2018

FARM TIPS

പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ 

March 22, 2018

പച്ചക്കറി കൃഷി ലാഭകരമാക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ചില നാടൻ പൊടിക്കൈകൾ നമുക്ക് നോക്കാം.

കൊമ്പൻചെല്ലി

February 26, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്.…

ചെടികൾക്ക് മുട്ട കഷായം

February 26, 2018

വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.