ചൂട് കൂടുന്നു: കന്നുകാലികളുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്

Saturday, 10 February 2018 12:00 By KJ KERALA STAFF

ആലപ്പുഴ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ പരീരക്ഷ ഉറപ്പു വരുത്തുന്നതിന് കർഷകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. വേനൽകാലത്ത് നേരിടുന്ന പച്ചപുല്ലിന്റെയും ജലത്തിന്റെയും ദൗർലഭ്യം കന്നുകാലികളുടെ കൂടുംതോറും
കന്നുകാലികൾ തീറ്റ എടുക്കുന്നതിന് മടി കാണിക്കും. ദീർഘനേരം സൂര്യരശ്മിക  ദേഹത്ത് പതിക്കുന്നത്  നിർജലീകരണം ഉണ്ടാകും. വിറയൽ അനുഭവപ്പെടുകയോ, കൈകാലുകളുടെ ച ലനശേഷി ഇല്ലാതാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലങ്ങളിൽ മേയാൻവിടുന്നത് ഒഴിവാക്കണം. തൊഴുത്തിന്റെ മേൽക്കുരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ ഇട്ട് ചൂട് കുറയ്ക്കണം. ദിവസം രണ്ടു നേരവും പശുവിനെ കുളിപ്പിക്കണം. പകൽ ഇടയ്ക്കിടെ ദേഹത്ത് വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം. ഒരു പശുവിന് ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം. കറവപ്പശുവിന് ഒരു ലിറ്റർ പാലിന് നാല് ലിറ്റർ വീതം വെള്ളം നൽകണം.

ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക. പകൽ വൈക്കോൽ നല്കുന്നത് ഒഴിവാക്കണം. പച്ചപുല്ലിന്റെ അഭാവത്തിൽ മറ്റിലകൾ, വാഴയുടെ പോള, മാണം, ഈർക്കിൽ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നൽകാം. 25-30 ഗ്രാം ധാതുലവണ മിശ്രിതവും 25ഗ്രാം
അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കാടിയിലോ കഞ്ഞിവെള്ളത്തിലോ ചേർത്തും ദിവസവും നൽകണം.  മറ്റു വളർത്തു പക്ഷി മൃഗാദികൾക്കും പകൽ സമയത്ത് കുടിക്കുന്നതിന് ശുദ്ധജലം നൽകണമെന്നും വകുപ്പ് അറിയിച്ചു. 

CommentsMore from Krishi Jagran

വാഴ: ഇന്നലെ, ഇന്ന്  നാളെ

വാഴ: ഇന്നലെ, ഇന്ന്  നാളെ ദേശീയ വാഴ മഹോത്സവത്തിനോടനുബന്ധിച്ച് സിസ നടത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. വാഴ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്

February 20, 2018

ദേശീയ വാഴമഹോത്സവത്തിന് കല്ലിയൂരില് തുടക്കം; കേരളത്തിന് അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം: കേന്ദ്രമന്ത്രി രാധാമോഹന് സിങ്

ദേശീയ വാഴമഹോത്സവത്തിന് കല്ലിയൂരില് തുടക്കം; കേരളത്തിന് അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം: കേന്ദ്രമന്ത്രി രാധാമോഹന് സിങ് തിരുവനന്തപുരം: കേരളത്തിന്റെ കാര്ഷിക ആവശ്യങ്ങള്ക്കായി കേന്ദ്രസര്ക്കാര് 2015 മുതല് 2018 വരെ 98,725 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന് സിംഗ് പറഞ്ഞു. ഇതില് 48,000 കോടി രൂപ സംസ്ഥാന സര്ക്കാരിന് നല്ക…

February 17, 2018

ദേശീയ വാഴമഹോത്സവം 17 മുതല്‍ തിരുവനന്തപുരത്ത്  

ദേശീയ വാഴമഹോത്സവം 17 മുതല്‍ തിരുവനന്തപുരത്ത്   തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ ദേശീയ വാഴമഹോത്സവത്തിന് തിരുവനന്തപുരം വെള്ളയാണി ക്ഷേത്ര മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. 17 മുതല്‍ 21 വരെ നടക്കുന്ന മേള കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും.

February 15, 2018

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.