1. News

നാടൻ ഡ്രൈഫ്രൂട്സ് വിപണിയിൽ 

മലയോര കർഷകരുടെ കൂട്ടായ്മയായ മണർകാട് സോഷ്യൽ സർവീസസ് സൊസൈറ്റി(മാസ് ) അഞ്ചിനം ഡ്രൈഫ്രൂട്സ് ആഭ്യന്തരവിപണിയിലുമെത്തുന്നു. അയ്യായിരത്തോളം വരുന്ന മലയോര കർഷകരുടെ കൂട്ടായ്‌മയാണ്‌ മാസ്. കയറ്റുമതി രംഗത്ത് വിജയം നേടിയശേഷമാണു കർഷകക്കൂട്ടായ്മ ആഭ്യന്തര വിപണിയിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുന്നത്.

KJ Staff
മലയോര കർഷകരുടെ കൂട്ടായ്മയായ മണർകാട് സോഷ്യൽ സർവീസസ് സൊസൈറ്റി(മാസ് ) അഞ്ചിനം ഡ്രൈഫ്രൂട്സ് ആഭ്യന്തരവിപണിയിലുമെത്തുന്നു. അയ്യായിരത്തോളം വരുന്ന മലയോര കർഷകരുടെ കൂട്ടായ്‌മയാണ്‌ മാസ്. കയറ്റുമതി രംഗത്ത് വിജയം നേടിയശേഷമാണു കർഷകക്കൂട്ടായ്മ ആഭ്യന്തര വിപണിയിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുന്നത്.

കോട്ടയം മണർകാട് ആസ്ഥാനമായുള. പ്ലാന്റ്‌റിച്ച് എന്ന സ്ഥാപനം 2001ൽ തുടക്കമിട്ട കർഷകക്കൂട്ടായ്മയായ മാസിൽ (കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം ചെറുകിട - ഇടത്തരം സുഗന്ധവ്യഞ്ജന-പഴവർഗ കർഷകരാണ് അംഗങ്ങൾ.ഫെയർട്രേഡ് അംഗീകാരത്തോടെ യൂറോപ്യൻ യൂണിയൻ, മിഡൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കാപ്പി, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയവ കയറ്റിയയയ്ക്കുന്നു...

നാട്ടുകാർക്കും നാടൻവിഭവങ്ങൾ മാങ്ങ, ചക്ക, പച്ചമാങ്ങ, പൈനാപ്പിൾ, പപ്പായ, നെല്ലിക്ക എന്നിവയാണ് ഓൺലി ഓാർഗാനിക് ബ്രാൻഡിൽ ഡ്രൈഫ്രൂട്സായി ഇന്ത്യൻ വിപണിയിലുമെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മുഖ്യനഗരങ്ങളിലും കൊച്ചി ഉൾപ്പെടെയുള്ള രണ്ടാം തട്ട് നഗരങ്ങളിലുമാണ് ഓൺലി ഓർഗാനിക് ഡ്രൈഫ്രൂട്ട്‌സ് ലഭ്യമാവുക.ഓർഗാനിക് ഭക്ഷ്യോൽപ്പന്ന മേഖലയിലെ പല ആഗോള സംഘടനകളിൽ നിന്നുമുള്ള ഓർഗാനിക് അംഗീകാരമുദ്രയോടെയാണ് ഓൺലി  ഓർഗാനിക് വരുന്നത്.

അമേരിക്കയിൽനിന്ന് ആപ്പിളും ഗൾഫ് രാജ്യങ്ങളിൽനിന്ന് ഈന്തപ്പഴവും അത്തിപ്പഴവുമെല്ലാം ഇറക്കുമതി ചെയ്യുമ്പോൾ വേണ്ടിവരുന്ന ഇന്ധനച്ചെലവ് പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം ഒഴിവാക്കാൻ നാടൻ പഴങ്ങളുടെ ഉപഭോഗം വഴി സാധിക്കുമെന്ന് 

കാപ്പി, ഏലം, കറുവപ്പട്ട, കുരുമുളക്, വാനില, ഏലം, ഗ്രാമ്പൂ, ജാതി, ഇഞ്ചി, മഞ്ഞൾ, നാളികേരം, പഴവർഗങ്ങൾ എന്നിവയാണ് മാസ് അംഗങ്ങളായ കർഷകരുടെ പ്രധാനവിളകൾ..മൊത്തം 3100-ഓളം ഹെക്ടർ വിസ്തൃതിയിലാണ് മാസിൻ്റെ  കൃഷി. ഇതിൽ നിന്ന് വർഷം തോറും 4000 ടൺ സുഗന്ധവ്യഞ്ജനങ്ങളും 6500 ടൺ കൊക്കോയും 2600 ടൺ കാപ്പിയും 1870 ടൺ പഴവർഗങ്ങളും ലഭിക്കുന്നു. ഇടുക്കിയിലെ ഇടിഞ്ഞമലയിലും കോട്ടയത്തെ മണർകാടുമാണ് കമ്പനിയുടെ ഫാക്ടറികൾ.  
English Summary: dry fruits from MAS

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds