1. News

പ്രകാശം പരത്തുന്ന ചെടികൾ 

പ്രകാശം പരത്തുന്ന ചെടികളോ? വിശ്വാസം വരുന്നില്ല അല്ലെ . അമേരിക്കയില്‍ ‘മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി’യിലെ ( MIT ) കെമിക്കല്‍ എന്‍ജിനിയറിങ് ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട ഒരു പഠനം, ഇത് സൂചിപ്പിക്കുന്നു . സവിശേഷരീതിയില്‍ രൂപപ്പെടുത്തിയ നാനോകണങ്ങള്‍ കടത്തിവിട്ട്, ഒരു മഷിത്തണ്ട് ചെടിയെ ഏതാണ്ട് നാലുമണിക്കൂര്‍ നേരം പ്രകാശിപ്പിക്കാന്‍ അവര്‍ക്കായി.

KJ Staff
പ്രകാശം പരത്തുന്ന ചെടികളോ? വിശ്വാസം വരുന്നില്ല അല്ലെ . അമേരിക്കയില്‍ ‘മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി’യിലെ ( MIT ) കെമിക്കല്‍ എന്‍ജിനിയറിങ് ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട ഒരു പഠനം, ഇത് സൂചിപ്പിക്കുന്നു . സവിശേഷരീതിയില്‍ രൂപപ്പെടുത്തിയ നാനോകണങ്ങള്‍ കടത്തിവിട്ട്, ഒരു മഷിത്തണ്ട് ചെടിയെ ഏതാണ്ട് നാലുമണിക്കൂര്‍ നേരം പ്രകാശിപ്പിക്കാന്‍ അവര്‍ക്കായി.   ഈ വിദ്യ കൂടുതൽ മെച്ചപ്പെടുത്തിയാൽ ടേബിൾ ലാംപ് ആയും ജോലിസ്ഥലത്തെ വെട്ടത്തിനുമൊക്കെ ഇത്തരം ചെടികൾ മതിയാകും.സ്ട്രീറ്റ് ലൈറ്റായി മാറാനും ചെടികൾക്കാകും.

ഇരുട്ടിൽ പ്രകാശം പരത്തുന്ന ചെടികൾ അതായത് പ്ലഗിൽ ഘടിപ്പിക്കേണ്ടാത്ത വൈദ്യുതവിളക്ക്.അതാണ് പഠന ലക്‌ഷ്യം എന്ന് മുതിർന്ന ഗവേഷകൻ മൈക്കൽ സ്ട്രാനോ പറഞ്ഞു.നാനോ ലെറ്റേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിന്റെ മുഖ്യ രചയിതാവ് എം.ഐ.ടിയിലെ ഗവേഷക വിദ്യാത്ഥി സിയോൺ യിയോങ് ക്വാക്ക് ആണ്.പ്രകാശിക്കുന്ന ചെടികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ മുൻപും  നടന്നിട്ടുണ്ട്. നാലുവര്‍ഷം മുൻപ്  ‘കിക്ക്സ്റ്റാര്‍ട്ടര്‍’ ( Kickstarter ) വഴി ഫണ്ട് സ്വരൂപിച്ച്‌ തുടങ്ങിയ പദ്ധതി (‘Glowing Plant project’) ഉദാഹരണം. 

പ്ലാൻറ്  നാനോബയോണിക്സ്’ ( Plant nanobionics ) എന്ന പഠനമേഖലയില്‍ നടക്കുന്ന ഗവേഷണത്തിൻ്റെ ഭാഗമായാണ് പ്രകാശിക്കുന്ന സസ്യം രൂപപ്പെടുത്തിയത്. വൈദ്യുത ഉപകരണങ്ങള്‍ ചെയ്തു പോന്നിരുന്ന ചില സംഗതികള്‍ നിര്‍വഹിക്കാന്‍ പാകത്തില്‍ വ്യത്യസ്ത നാനോകണങ്ങളുടെ സഹായത്തോടെ സസ്യങ്ങളെ പരുവപ്പെടുത്തുകയാണ് ഈ പഠനമേഖലയില്‍ ചെയ്യുന്നത്.

ഇതിനായി എം.ഐ.ടി.ഗവേഷകര്‍ മിന്നാമിനുങ്ങിൻ്റെ സൂത്രവിദ്യയാണ്  അവലംബിച്ചത്  . പ്രകാശമുണ്ടാക്കാന്‍ മിന്നാമിനുങ്ങിനെ സഹായിക്കുന്ന ‘ലൂസിഫെറേസ്’ ( luciferase ) എന്ന രാസാഗ്നി, ഈ രാസാഗ്നി പ്രവര്‍ത്തിച്ച്‌ പ്രകാശമുണ്ടാക്കുന്ന ‘ലൂസിഫെറിന്‍’ ( luciferin ) എന്ന തന്മാത്ര, ഈ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരാന്‍ സഹായിക്കുന്ന ‘കോഎന്‍സൈം എ’ ( coenzyme A ) എന്ന തന്മാത്ര-ഇവ മൂന്നും വ്യത്യസ്ത നാനോകണങ്ങളുടെ സഹായത്തോടെ സസ്യശരീരത്തിലെത്തിച്ചാണ് അതിനെ പ്രകാശിപ്പിച്ചത്.

തുടക്കത്തില്‍ 45 മിനുറ്റ് നേരം തുടര്‍ച്ചയായി പ്രകാശിക്കുന്ന സസ്യങ്ങള്‍ക്ക് രൂപം നല്‍കാനേ എം.ഐ.ടി. ഗവേഷകര്‍ക്ക് കഴിഞ്ഞുള്ളൂ. അതിപ്പോള്‍ മൂന്നര മണിക്കൂറായി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി. കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ രാത്രി മുഴുക്കെ വെളിച്ചം പൊഴിക്കാന്‍ സസ്യങ്ങള്‍ക്കാകുമെന്ന് ഗവേഷകര്‍ കരുതുന്നു.
മിന്നാമിനുങ്ങിൻ്റെ  വിദ്യ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ സസ്യങ്ങളിലെത്തിക്കാന്‍ മുൻപ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വളരെ ശ്രമകരമായ  സംരംഭം ആയിരുന്നിട്ടും മങ്ങിയ ചെറുവെളിച്ചമേ സസ്യങ്ങള്‍ പുറപ്പെടുവിച്ചുള്ളൂ. എന്നാൽ എം.ഐ.ടി.സംഘം വലിയ കുതിപ്പാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്.
English Summary: glowing plants from MIT

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds