1. News

വന്യമൃഗങ്ങളെ തുരത്താൻ ജൈവക്കൂട്ട് 

വന്യമൃഗശല്യം മലയോര കർഷകർക്ക് ഒരു പേടി സ്വപ്നമാണ്. കൃഷിക്കും ജീവനും വന്യമൃഗങ്ങർ ഭീഷണിയാണ്. അവയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും നിയമപരമായി കുറ്റകരമാണ്. എന്നാൽ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് അകറ്റാനായി ആവണക്ക്, കമ്യൂണിസ്റ്റ് പച്ച, നാറ്റപ്പൂച്ചെടി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ജൈവക്കൂട്ട്.

KJ Staff
വന്യമൃഗശല്യം മലയോര കർഷകർക്ക് ഒരു പേടി സ്വപ്നമാണ്. കൃഷിക്കും ജീവനും വന്യമൃഗങ്ങർ ഭീഷണിയാണ്.  അവയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും നിയമപരമായി കുറ്റകരമാണ്. എന്നാൽ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് അകറ്റാനായി ആവണക്ക്, കമ്യൂണിസ്റ്റ് പച്ച, നാറ്റപ്പൂച്ചെടി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന  ജൈവക്കൂട്ട്. ഇടുക്കി ശാന്തൻപാറയിലെ ബാപ്പുജി കൃഷി വിജ്ഞാനകേന്ദ്രം (കെവികെ) തയാറാക്കിയിട്ടുണ്ട്. കാട്ടുപന്നി, മുള്ളൻപന്നി, എലി എന്നിവയെ അകറ്റാനാണ് ഇത് കൂടുതൽ  ഫലപ്രദഫലപ്രദം. ഇതേ ലായനിയുടെ വാണിജ്യക്കൂട്ടുകൾ പത്തനംതിട്ട, ഇടുക്കി, വയനാട് കൃഷിവി‍ജ്‍ഞാനകേന്ദ്രങ്ങളിൽ വിൽപനയുണ്ട്.

ഉണ്ടാക്കുന്ന വിധം

ആവണക്കെണ്ണ - 500 മില്ലി 
നാറ്റപ്പൂച്ചെടി ഇടിച്ചുപിഴിഞ്ഞത് - 50 മില്ലി 
കമ്യൂണിസ്റ്റ് പച്ച ഇടിച്ചുപിഴിഞ്ഞത് - 50 മില്ലി 
ബാർ സോപ്പ് - 50 ഗ്രാം 
ചെറുനാരങ്ങ - രണ്ട് എണ്ണം.
വെള്ളം പത്തു ലീറ്റർ

ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അൽപം വെള്ളത്തിൽ  ലയിപ്പിക്കുക.  ഇതിലേക്ക് ആവണക്കെണ്ണ,.നാറ്റപ്പൂച്ചെടിയും കമ്യൂണിസ്റ്റ് പച്ചയും ഇടിച്ചുപിഴിഞ്ഞുകിട്ടിയ ചാറ് എന്നിവ ഒഴിച്ച് ഇളക്കുക. ഈ ലായനിയിലേക്ക് ചെറുനാരങ്ങകളുടെ നീരും വെള്ളവും ചേർത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം മൂന്ന് ദിവസം പുളിക്കാൻ അനുവദിക്കുക.പ്രയോഗിക്കേണ്ട വിധം: എലിയെ തുരത്താനായി ഒരു ലീറ്റർ ജൈവമിശ്രിതത്തിൽ 30–40 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിക്കണം. ഈ ലായനി എലിശല്യമുള്ള കൃഷിയിടത്തിന്റെ നാലു ചുറ്റും തളിക്കുകയും മാളത്തിനരികിൽ നിലത്ത് ഒഴിച്ചു കൊടുക്കുകയുമാകാം ഇരുപത് ദിവസത്തിലൊരിക്കൽ ഇത് ആവർത്തിക്കണം. തുരപ്പൻ എലികളെ തുരത്താനായി ലായനി തയാറാക്കുമ്പോൾ ഒരു ലീറ്റർ ജൈവക്കൂട്ടിന് 20 ലീറ്റർ വെള്ളം ചേർത്താൽ മതി.

കാട്ടുപന്നി  ശല്യമുള്ള കൃഷിയിടങ്ങളിൽ ഇത് പ്രയോഗിക്കേണ്ടത് വ്യത്യസ്തരീതിയിലാണ്. ഇരുപതിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച ജൈവക്കൂട്ടിൽ വണ്ണം കൂടിയ ചണനൂൽ ഒരു രാത്രി മുക്കിയിടുക.  തുടർന്ന് ഈ ചരട് കൃഷിയിടത്തിനു ചുറ്റും നിലത്തുനിന്ന് ഒന്നരയടി ഉയരത്തിൽ  വേലിപോലെ ചുറ്റുക. പന്നിക്കൂട്ടത്തിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ നിലത്തുനിന്ന് അരയടി ഉയരത്തിൽ ഒരു നിര കൂടി ചരട് വലിക്കേണ്ടതാണ്. ഒറ്റയാൻ പന്നികളാണ് ആക്രമിക്കുന്നതെങ്കിൽ നിലത്തുനിന്ന് രണ്ടരയടി ഉയരത്തിൽ മൂന്നാമത് ഒരു ചരട് കൂടി  വലിക്കണം. ചൂടും വെയിലും കൂടുതലുള്ള കാലങ്ങളിൽ അഞ്ചു ദിവസം കൂടുമ്പോൾ ഈ ചരടുകൾക്കു മീതേ വെള്ളം സ്‌പ്രൈ ചെയ്യണം. മുപ്പതു ദിവസത്തിനുശേഷം ആദ്യം തയാറാക്കിയ ലായനിയുെട ബാക്കി ഭാഗം വീണ്ടും തളിക്കാം. അമ്പതുദിവസം കഴിയുമ്പോൾ ചരട് അഴിച്ചെടുത്ത് വീണ്ടും ഒരു ദിവസം ലായിനിയിൽ മുക്കിയിടുകയും വേണം.
English Summary: how to get rid of wild boar

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds