ജില്ലാ ക്ഷീരസംഗമം 12 മുതല്‍

Wednesday, 10 January 2018 10:39 By KJ KERALA STAFF

ക്ഷീരവികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ഈ മാസം 12, 13 തീയതികളില്‍  കുമ്പനാട് കടപ്ര ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. വിളംബര റാലി, കന്നുകാലി പ്രദര്‍ശന മത്സരം, എക്സിബിഷന്‍, ശില്പശാല, കലാസായാഹ്നം, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം തുടങ്ങി വിപുലമായ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. 

പൊതുസമ്മേളനം 13ന് ഉച്ചയ്ക്ക് 12ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, കേരളാ ഫീഡ്സ്  ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മലാ മാത്യൂസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, വിവിധ തദ്ദേശ  ഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 13ന് രാവിലെ 9.30ന് കുമ്പനാട് കടപ്ര ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ ഡയറി ക്വിസും  10.30ന് ക്ഷീരവികസന സെമിനാറും നടക്കും. 

11 ന് വൈകിട്ട് നാല് മുതല്‍ പുല്ലാട് ബ്ലോക്ക് ഓഫീസ് മുതല്‍ കോയിപ്രം ക്ഷീരസംഘം വരെ വിളംബര വാഹന റാലി നടക്കും. 12 ന് കോയിപ്രം ക്ഷീരസഹകരണ സംഘം പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയും  ഡയറി എക്സിബിഷന്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും ഉദ്ഘാടനം ചെയ്യും. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി കിഴക്കേടത്ത് അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് രാവിലെ 11ന് കടപ്ര ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ ക്ഷീരസഹകാരികള്‍ക്കും ഡയറി ക്ലബ് വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്ക് രണ്ടിന് ക്ഷീരസംഘം ജീവനക്കാര്‍ക്കും ശില്പശാലകള്‍ നടക്കും.     

CommentsMore from Krishi Jagran

മഞ്ചിനീല്‍" ലോകത്തേറ്റവും വിഷമുള്ള സസ്യം!

മഞ്ചിനീല്‍" ലോകത്തേറ്റവും വിഷമുള്ള സസ്യം! "മഞ്ചിനീല്‍" എന്ന വൃക്ഷത്തെ ഭൂമിയിലെ ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നു .ബീച്ച് ആപ്പിൾ എന്നും ഇതിന് പേരുണ്ട് കരീബിയയിലും അമേരിക്കയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത് .മരങ്ങളുടെ ര…

January 17, 2018

പ്രകാശം പരത്തുന്ന ചെടികൾ 

പ്രകാശം പരത്തുന്ന ചെടികൾ  പ്രകാശം പരത്തുന്ന ചെടികളോ? വിശ്വാസം വരുന്നില്ല അല്ലെ . അമേരിക്കയില്‍ ‘മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി’യിലെ ( MIT ) കെമിക്കല്‍ എന്‍ജിനിയറിങ് ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട ഒരു പഠനം, ഇത് സൂചിപ…

January 17, 2018

ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു

ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു തക്കാളി ലോകത്തിലേറ്റവും പ്രചാരമേറിയ ഒരു പച്ചക്കറിയാണ്. സലാഡുകൾക്കും മറ്റും തക്കാളി ഒരു പ്രധാന ഇനമാണ് .ഇസ്രേൽ കമ്പനിയായ കെഡ്മ ലോകത്തിലെ ഏറ്റവും ചെറിയ തക്കാളി വികസിപ്പിച്ചെടുത്തു .

January 16, 2018

FARM TIPS

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

January 15, 2018

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേര…

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.

January 15, 2018

ഇനിയിപ്പോൾ മാവ് പൂക്കുകയും കായ്ക്കുകയും ചെയ്‌യുന്ന സമയം ആകാൻ പോകുകയാണല്ലോ. ഈ കുറിപ്പ് നമ്മളിൽ പലർക്കും ഉപകാരപ്പെടും. ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ട…

ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

January 12, 2018

ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ് ജമന്തിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.