1. News

കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം, മലപ്പുറം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലുള്ള കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡിലെ ജില്ലാ ഓഫീസർമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഈ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Kerala Unorganized Workers Social Security Board invites applications for vacancies
Kerala Unorganized Workers Social Security Board invites applications for vacancies

എറണാകുളം, മലപ്പുറം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലുള്ള കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡിലെ ജില്ലാ ഓഫീസർമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ഈ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട് / തൊഴിൽ വകുപ്പിൽ അസി. ലേബർ ഓഫീസർ ഗ്രേഡ്-2/ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷിക്കാം.

ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

യോഗ്യത

വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസി. ലേബർ ഓഫീസർ ഗ്രേഡ്-2/ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം (ശമ്പള സ്‌കെയിൽ: 43400-91200). മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ. പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.

സിഐഎസ്എഫിൽ 249 ഹെഡ് കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ

അവസാന തിയതി

അപേക്ഷകൾ ജനുവരി 10ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ് റ്റി.സി.നമ്പർ.28/ 2857(1), കുന്നുംപുറം റോഡ് വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.

English Summary: Kerala Unorganized Workers Social Security Board invites applications for vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds