കേ​ര​ള വി​പ​ണി പി​ടി​ക്കാ​ന്‍ കു​ടുംബ​ശ്രീ

Thursday, 24 May 2018 02:36 PM By KJ KERALA STAFF
മാ​റു​ന്ന വി​പ​ണി​ക്കൊ​പ്പം മ​ത്സ​ര​ത്തി​ന് ത​യാ​റെടുക്കുകയാണ് കു​ടു​ബ​ശ്രി.ഗ്രാ​മീ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്ക് സൂ​പ്പ​ര്‍മാ​ക്ക​റ്റു​ക​ളും, ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യും ത​യാ​റാ​ക്കി  പു​തു​വ​ഴി തീ​ര്‍ത്ത കു​ടുംബ​ശ്രീ കൂ​ട്ടാ​യ്മ ക​മ്പ​നി​ക​ളു​മാ​യി​ട്ടാണ് രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

നെ​ല്ല് വി​പ​ണ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് കു​ടു​ബ​ശ്രി തീ​രു​മാ​നം  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടു​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ നി​ല​വി​ല്‍  മാ​ര്‍ക്ക​റ്റി​ല്‍ അ​രിഎ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​ന് ഏ​കീ​കൃ​ത സ്വാ​ഭാ​വം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​മ്പ​നി​ക​ള്‍ എ​ത്തും. 

ജൈ​വ അ​രി​യു​ടെ രു​ചി​യു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ന​ട​ത്ത​റ റൈ​സ് വി​പ​ണി​യി​ലെ​ത്തി​യ​ത് നേ​ട്ട​മാ​യി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ മി​ഷ​നാ​യി​രു​ന്നു നെ​ല്ല് സം​ഭ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. കൊ​ഴു​ക്കു​ള്ളി​യി​ലെ വി​ജ​യ് ജെ​എ​ല്‍ജി ഗ്രൂ​പ്പാ​ണ്. മൂ​ന്ന് ഏ​ക്ക​ര്‍ ത​രി​ശ് ഭൂ​മി ഏ​റ്റെ​ടു​ത്ത് പ​ട്ടാ​മ്പി ചെ​മ്പ​ന്‍ എ​ന്ന വി​ത്ത് സം​ഭ​രി​ച്ച് കൃ​ഷി​യി​റ​ക്കി​യ​ത്.

അ​രി വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്ത​റ റൈ​സ് സം​രം​ഭ ഗ്രൂ​പ്പ് എ​ന്ന പേ​രി​ല്‍   അ​വ​ര്‍ ജെ​എ​ല്‍ജി ഗ്രൂ​പ്പു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ച് തു​ണി സ​ഞ്ചി​യി​ല്‍ അ​ഞ്ചു കി​ലോ വീ​തം 60 രൂ​പ നി​ര​ക്കി​ലാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നീ​ക്കം ന​ട​ന്നി​രു​ന്നു ഇ​തി​നെ തു​ട​ര്‍ന്നാ​ണ് പ്രൊ​ഫ​ഷ​ണ​ലാ​യ നീ​ക്കം. 

കു​ത്ത​ക​ളോ​ട് മ​ത്സ​രി​ക്കു​ന്ന ഉല്‍പ്പന്നങ്ങള്‍ വി​പ​ണ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം കേ​ര​ള വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​മു​ള്ള കാ​ര്‍ഷി​ക  ഉല്‍പ്പന്നങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ കു​ടു​ബ​ശ്രീ​യു​ടെ ശ്ര​ദ്ധ.

പ​ച്ച​ക്ക​റി​ക​ളും ഒ​പ്പം പ​ഴ​ങ്ങ​ളും വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ 10,000 ഹെ​ക്റ്റ​റി​ല്‍ ജൈ​വ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി 243.22 ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന കു​ടും​ബ​ശ്രീ സം​സ്ഥാ​ന വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ ജൈ​വ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള ക​ര​ട് രേ​ഖ ത​യാ​റാ​ക്കി. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം ഈ ​വ​ര്‍ഷം ത​ന്നെ പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​നാ​ണ്  നീക്കം . 

സം​സ്ഥാ​ന​ത്തെ ഒ​രു ല​ക്ഷം ഏ​ക്ക​റി​ന് മു​ക​ളി​ല്‍ 60,000 സം​ഘ​ങ്ങ​ളി​ലാ​യി കു​ടു​ബ​ശ്രീ ഇ​പ്പോ​ള്‍ സം​ഘ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലേ​ക്ക് ജൈ​വ​കൃ​ഷി എ​ന്ന ആ​ലോ​ച​ന വ​രു​ന്ന​ത്. വി​ള​വെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ ച​ന്ത​ക​ള്‍ വ​ഴി വി​റ്റ​ഴി​ക്കു​വാ​നാ​ണ് തീ​രു​മാ​നം.

CommentsMore from Krishi Jagran

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.

June 22, 2018

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം പത്തനംതിട്ട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.

June 22, 2018

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു പാറശ്ശാല ബ്ലോക്കിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

June 23, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.