1. News

കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള നൂതനരീതി  എംപിഇഡിഎ വികസിപ്പിച്ചു

കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍ മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് . നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്ന ഈ മീന്‍ ചെമ്മീനും ആറ്റ്കൊഞ്ചും കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീനാണ്.

KJ Staff
കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍ മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് . നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്ന ഈ മീന്‍ ചെമ്മീനും ആറ്റ്കൊഞ്ചും കഴിഞ്ഞാൽ  നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീനാണ്. ത്വരഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന കമ്പോള വിലയുമാണ് കാളാഞ്ചിക്ക് വളര്‍ത്തുമീനുകളുടെ മുന്‍നിരയില്‍ സ്ഥാനം നേടിക്കൊടുത്തത്. 

കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള ‘ഓപ്പൺ പോണ്ട് കൾച്ചർ’ എന്ന നൂതനരീതി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതും ചെറുകിട മൽസ്യ കർഷകർക്കു ചെലവു കുറച്ചു ചെയ്യാവുന്നതുമായ കൃഷിരീതിയാണിത്. എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിൻ്റെ  മാതൃക പ്രദർശിപ്പിച്ചത്.

പുതിയ രീതിയിലൂടെ ഒരു ഹെക്ടറിൽനിന്ന് ഒൻപതു ടൺ വരെ കാളാഞ്ചി ഉൽപാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയിൽ ഒരു കിലോഗ്രാമിന് 400 രൂപയിലധികം വില കിട്ടുന്നുണ്ട്..നിലവിൽ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡി ചെയർമാൻ.

ഡോ.എ. ജയതിലക് പറഞ്ഞു. ശരാശരി ഒരു മീനിന് ഒന്നര മുതൽ രണ്ടു കിലോ വരെ തൂക്കമുണ്ടായിരുന്നു. ആദ്യ കൊയ്ത്തിൽ തന്നെ 1.10 ടൺ മീൻ ലഭിച്ചു. മോത, ആർട്ടീമിയ, ആറ്റുകൊഞ്ച്, തിലാപിയ, പോംപാനോ, കലവ,.റെഡ് സ്നാപ്പർ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആർജിസിഎ നടത്തുന്നുണ്ടെന്ന് .ഡോ. ജയതിലക് പറഞ്ഞു. 2017-18 സാമ്പത്തിക വർഷത്തിൽ 600 കോടി ഡോളർ വിലമതിക്കുന്ന 11.35 ലക്ഷം ടണ്ണാണ് രാജ്യം ലക്ഷ്യമിടുന്ന സമുദ്രോൽപന്ന കയറ്റുമതി. മുൻ വർഷത്തെക്കാൾ 300 ദശലക്ഷം ഡോളർ അധികമാണിത്.
English Summary: lates calcarifer

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds