ജില്ലാ പഞ്ചായത്തിന്റെ 'പൂക്കാലം വരവായി' പദ്ധതിക്ക് തുടക്കമായി 

Thursday, 14 June 2018 04:44 PM By KJ KERALA STAFF

കണ്ണൂർ : ഓണത്തിന് ആവശ്യമായ പൂക്കൾ ജില്ലയിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'പൂക്കാലം വരവായി' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർവഹിച്ചു. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ ചോലക്കരിയിലെ കൃഷിയിടത്തിൽ പൂച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. സംസ്‌കാര സംഘത്തിന്റെ നേതൃത്വത്തിലാണ് ആദ്യ കൃഷി ആരംഭിച്ചത്. 

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 200 ഏക്കർ സ്ഥലത്താണ് പൂകൃഷി നടത്തുന്നത്. ആദ്യഘട്ടത്തിൽ ചെണ്ടുമല്ലി, വാടാമല്ലി എന്നിവയാകും നട്ടുവളർത്തുക. ഒരു ലക്ഷത്തോളം തൈകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഓണക്കാലത്ത് പൂക്കൾക്കായി ഇതരസംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി സ്വയം നട്ടുവളർത്തിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയും വിവിധ സംഘടനകളുമുൾപ്പെടെ 90 സംഘങ്ങൾ മുഖാന്തിരം 60 ദിവസത്തിനുള്ളിൽ പൂകൃഷി വിളവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 

രണ്ടാം ഘട്ടത്തിൽ വീടുകളിലേക്കും പൂകൃഷി പദ്ധതി വ്യപിപ്പിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി കെ സുരേഷ് ബാബു, തോമസ് വർഗീസ്, പി കെ സരസ്വതി, ജില്ലാ കൃഷി ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

CommentsMore from Krishi Jagran

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.

June 22, 2018

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം പത്തനംതിട്ട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.

June 22, 2018

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു പാറശ്ശാല ബ്ലോക്കിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

June 23, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.