1. News

നൂറിൽ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാതൃകാ നെൽവയൽ

അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, അറിവുമാകുന്നു .

KJ Staff
അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെൽപാടങ്ങളുരാണ്. വയൽനാടിൻ്റെ  ഗൃഹാതുരമായ സ്മരണകളാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഈ പാടങ്ങൾ സമ്മാനിക്കുന്നത്. . സ്റ്റാളിൻ്റെ  മുന്‍കവാടത്തില്‍ പച്ചപ്പ്‌ വിരിയിച്ച് നിരന്നുനില്‍ക്കുന്ന  വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം  കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു .

കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലിൽ  നൂറ്റിയൊന്നില്‍പരം  നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒട്ടനവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലിനങ്ങളും  ഇവയില്‍ ഉള്‍പ്പെടുന്നു.

ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി  ആരംഭിച്ചിരുന്നെറ്റിലും  ഇത് പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തവണ  ഇവ പ്രദര്‍ശന രീതിയിൽ കൃഷി ചെയ്തതെന്ന് ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും. കൂടുതൽ 0 കര്‍ഷകരിലേക്ക്  വ്യത്യസ്ത ഇനം നെല്ല് ശേഖരത്തെ പരിചയപ്പെടുത്തുകയും അതിലൂടെ കൂടുതൽ പേരെ നെൽ കൃഷിയിലേക്ക് 0 ആകർഷിക്കുകയും ചെയ്യുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. വയനാട്ടിൽ നെൽവിത്തുകൾ സംരക്ഷിക്കുന്ന തരത്തിൽ കൃഷി ചെയ്യുന്നവരെ സർക്കാർ സഹായങ്ങൾ നൽകി സംരംക്ഷിക്കുമെന്ന് കൃഷിമന്ത്രി നേരത്തെ പറഞ്ഞിരുന്നു.  പഴയ രീതിയിലേക്ക് വയനാട്ടിലെ നെൽവയലുകളെ തിരിച്ചു കൊണ്ടു വരുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത്. വരൾച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണത്തിനുമായി നെൽ വയൽ വ്യാപന പദ്ധതി ആവശ്യമാണെന്ന് പരക്കെ ആവശ്യം ഉയർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നെൽവിത്തുകളുടെ കലവറയാക്കി ഗവേഷണ കേന്ദ്രത്തിലെ പാടശേഖരത്തെ മാറ്റിയിട്ടുള്ളത്.
- സി.വി.ഷിബു
English Summary: paddy field varieties at Poopoli

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds