1. Technical

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി നെല്ലും

കേരളത്തിലെ നെല്‍കൃഷിമേഖല നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി ഓരോ വര്‍ഷം കഴിയുന്തോറും നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നു. 1994-95 ലെ കണക്കനുസരിച്ച് 5.07 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് 2011-2012 ആയപ്പോള്‍ 2.08 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങി (59 ശതമാനം കുറവ്). നമുക്ക് ആവശ്യമുള്ള നെല്ലിന്റെ ഏകദേശം 15 ശതമാനം മാത്രമേ നാം ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി നെല്ലരി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തുവരുന്നു.

KJ Staff
കേരളത്തിലെ നെല്‍കൃഷിമേഖല നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി ഓരോ വര്‍ഷം കഴിയുന്തോറും നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നു. 1994-95 ലെ കണക്കനുസരിച്ച് 5.07 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് 2011-2012 ആയപ്പോള്‍ 2.08 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങി (59 ശതമാനം കുറവ്). നമുക്ക് ആവശ്യമുള്ള നെല്ലിന്റെ ഏകദേശം 15 ശതമാനം മാത്രമേ നാം ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി നെല്ലരി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തുവരുന്നു.

കേരളം ഭക്ഷ്യസുരക്ഷാഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ കരനെല്‍കൃഷിക്ക് പ്രസക്തി ഏറിവരുന്നു. സാധാരണ നെല്‍വയലുകളെ അപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും മഴവെള്ളത്തെ മാത്രം ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി എന്നറിയപ്പെടുന്നത്. തുറന്ന കരപ്രദേശങ്ങളാണ് കരനെല്ലിന് അനുയോജ്യം, ഇങ്ങനെയുള്ള സ്ഥലങ്ങളുടെ ലഭ്യത കേരളത്തില്‍ കുറവാണ്. നമുക്ക് ലഭ്യമാകുന്ന മഴവെള്ളം മുഴവന്‍ ഉപയോഗിക്കാന്‍തക്കവണ്ണം കൃഷി ക്രമീകരിക്കുന്നതിലൂടെയോ നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ ചില സുപ്രധാനഘട്ടങ്ങളില്‍ ആവശ്യമായ ജലം ഉറപ്പുവരുത്തിക്കൊണ്ട് കൃഷി ചെയ്താല്‍ നമ്മുടെ തെങ്ങിന്‍തോപ്പുകളില്‍ കരനെല്ല് കൃഷി സാധ്യമാക്കാം.

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കരനെല്ല്

കേരളത്തിലെ മൊത്തം തെങ്ങിന്‍തോപ്പിന്റെ വിസ്തൃതി ഒന്‍പതു ലക്ഷം ഹെക്ടറാണ്. ഇതിന്റെ 1/3 ഭാഗം ഇടവിളയായി കരനെല്ല് കൃഷി ചെയ്താല്‍ തന്നെ നെല്‍വിസ്തൃതി ഇരട്ടിയാക്കി മാറ്റാന്‍ സാധിക്കും.

കരനെല്‍കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  •  അനുയോജ്യമായ നെല്ലിനങ്ങള്‍: മൂപ്പ് കുറഞ്ഞതും ഇടത്തരം മൂപ്പുള്ളതമായ വരള്‍ച്ചയെ  പ്രതിരോധിക്കാന്‍ കഴിവുളഅളതുമായ നെല്ലിനങ്ങള്‍ അനുയോജ്യം.
  •  ജലലഭ്യത: നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ ചില സുപ്രധാനഘട്ടങ്ങളില്‍ ആവശ്യമായ ജലം  ഉറപ്പുവരുത്തുക. ഇതിനായി ശരിയായ സമയത്ത് വിതയ്ക്കുക. ജൈവവളങ്ങള്‍ ധാരാളം  ഉപയോഗിക്കുക.
  •  കളനിയന്ത്രണം
  •  കീടരോഗനിയന്ത്രണം
കൃഷിക്കാലം

ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഭിക്കുന്ന ആദ്യ മഴയോടെ സ്ഥലം നന്നായി ഉഴുത്, കളകള്‍ നീക്കി ഒരുക്കണം. കളകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമായണ്. അടിസ്ഥാന വളമായി 10 സെന്റിന് 200 മിലോ ജൈവവളം ചേര്‍ക്കണം.

വിത്ത് പരിചരണം

സ്യൂഡോമോണസ് എന്ന മിത്രബാക്ടീരിയ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നത് നെല്ലിന്റെ ആദ്യ കാലഘട്ടങ്ങളിലെ രോഗബാധയില്‍ നിന്ന് സംരക്ഷിച്ച് വളര്‍ച്ച ത്വരിതപ്പെടുത്തും. (10-20 ഗ്രാം ഒരു കിലോ വിത്തിന് എന്ന നിരക്കില്‍).
ഇനങ്ങള്‍ അനവധി
വൈശാഖ്, സ്വര്‍ണപ്രഭ, മട്ടത്രിവേണി, ആതിര, ഐശ്വര്യ, ജ്യോതി, വര്‍ഷ, കറുത്ത മോടന്‍, കട്ടമോടന്‍, ചുവന്ന മോടന്‍. കര്‍ഷകര്‍ കൂടുതലായി കൃഷിചെയ്തുവരുന്ന ഉമനെല്ലിനവും കരഷിക്ക് ഉപയോഗിക്കാവുന്നതാണ്.
ഇനങ്ങളെ അറിയുക

ഇനം മൂപ്പ് അരിയുടെ നിറം രീതി
വൈശാഖ്  
117-125 ചുവന്ന അരി
മോടന്‍ കൃഷിക്ക് അനുയോജ്യം
ഒന്നാംവിളയായി നേരിട്ട് വിതയ്
ക്കുന്നതാണ് നല്ലത്. വരള്‍ച്ചയെ
ഒരു പരിധിവരെ അതിജീവിക്കും.
സ്വര്‍ണപ്രഭ 105-110 വെളുത്ത അരി മോടന്‍ നിലങ്ങള്‍ക്ക് യോജിച്ചത്
ഹര്‍ഷ 105-110 ചുവന്ന അരി
മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന
സ്ഥലങ്ങള്‍ക്ക് വിതയ്ക്ക് യോജിച്ചത്.
വതരള്‍ച്ചയെ ഒരു പരിധിവരെ സഹായിക്കും
മട്ടത്രിവേണി
100-105 ചുവന്ന അരി
  ഒന്നാം വിളയ്ക്കും മൂന്നാം 
വിളയ്ക്കും നല്ലത്
ആതിര   120-130 ചുവന്ന അരി ചാഞ്ഞുവീഴാത്ത ഇനം
ഐശ്വര്യ  120-125 ചുവന്ന അരി  മോടന്‍ കൃഷിക്ക് യോജിച്ചത്
ജ്യോതി 110-115 ചുവന്ന അരി  പൊടിവിതക്കും നടീലിനും നല്ലത്
വര്‍ഷ  100-115  ചുവന്ന അരി വിതക്കും നടീലിനും നല്ലത്
  
 കൊല്ലം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ കൃഷിയിട പരീക്ഷണങ്ങള്‍
കൊല്ലം ജില്ലയ്ക്ക് അനുയോജ്യമായ കരനെല്ലിനങ്ങളെ കണ്ടെത്തുവാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെ, കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം ജില്ലയിലെ അഞ്ചു കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കര്‍ഷക പങ്കാളിത്തത്തോടെ കൃഷിയിട പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചു. കതരനെല്‍ കൃഷിക്ക് അനുയോജ്യമായ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മൂന്നു ഇനങ്ങളാണ് (ഹര്‍ഷ, സ്വര്‍ണപ്രഭ, വൈശാഖ്) പരിശോധിച്ചത്. കുലശേഖരപുരത്തിന് പുറമെ ചെറുപൊയ്ക, കരിങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഈ പരീശ്രണത്തോട്ടങ്ങള്‍ നടപ്പിലാക്കിയത്. ചുവന്ന അരിയുള്ള വൈശാഖ് എന്ന ഉയരം കൂടിയ ഇനമാണ് കൂടുതല്‍ വിളവ് രേഖപ്പെടുത്തിയത്. സ്വര്‍ണപ്രഭ (വെളുത്ത അരി) എന്ന ഇനവും വൈശാഖിനോളം തന്നെ രേഖപ്പെടുത്തി.
വിത്തിന്റെ അളവ് (10 സെന്റിന്)
യന്ത്രവിത : 1.5 - 2 കിലോഗ്രാം
കൈകൊണ്ട് നുരിയിടല്‍ : 2 - 2.5 കിലോഗ്രാം
വിത : 3 - 4 കിലോഗ്രാം
കളശല്യം ഏറെയുള്ള സ്ഥലത്ത് വൈശാഖ് നല്ലതാണെന്ന് കണ്ട് കളശല്യം വളരെ കൂടുതലാണെങ്കില്‍ (ഈര്‍പ്പം ഉണ്ടെങ്കില്‍) കളനാശിനികള്‍ ഉപയോഗിക്കാം. വിതച്ച് ആറു ദിവസത്തിനുള്ളില്‍ പ്രെട്ടിലാക്ലോര്‍ (60 മില്ലി/10 സെന്റ്) 12 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
തെങ്ങിന്‍തോപ്പ് എങ്ങനെയാകണം
രണ്ടുതരം തെങ്ങിന്‍തോപ്പ് തെരഞ്ഞെടുക്കാം. (1) തൈ നട്ടതുമുതല്‍ എട്ട്-ഒന്‍പത് വര്‍ഷം വരെ, (2) 25 വര്‍ഷം കഴിഞ്ഞ തോപ്പുകള്‍. ഈ അവസ്ഥയിലുള്ള തോപ്പില്‍ ധാരാളം സൂര്യപ്രകാശം ലഭിക്കും.
7.5ഃ7.5 മീറ്റര്‍ അകലത്തില്‍ നട്ട തെങ്ങിന്‍തോപ്പുകളില്‍, ഒരു തെങ്ങിന് 56.25 ച.മീറ്റര്‍ സ്ഥലമുണ്ട്. തെങ്ങിന്റെ സജീവ വേരുപടലം രണ്ടു മീറ്റര്‍ അര്‍ധവ്യാസത്തിലും 1.2 മീറ്റര്‍ ആഴത്തിലും സ്ഥിതി ചെയ്യുമ്പോള്‍, ഒരു തെങ്ങിന് വേണ്ട സ്ഥലം 12.56 ച.മീറ്റര്‍ ആണ്. ശേഷിക്കുന്ന 43.75 ച.മീറ്റര്‍ സ്ഥലം ഇടവിളകൃഷിക്ക് ഉപയോഗിക്കാം.

നുരിയിടുകയാണെങ്കില്‍ 20 ഃ 15 സെ.മീ അകലമോ 20ഃ20 സെ.മീ. അകലമോ അനുവര്‍ത്തിക്കുക. നിരകളില്‍ രണ്ട്-മൂന്ന് സെ.മീ. ആഴത്തില്‍ നാല് - അഞ്ച് വിത്ത് ഇട്ട് പോകുക. രണ്ട് - മൂന്ന് ആഴ്ച കഴിയുമ്പോള്‍ രണ്ട്-മൂന്ന് ഞാറ് നിര്‍ത്തി ബാക്കി പിഴുതുകളയുക. ഇതോടൊപ്പം തന്നെ ആദ്യ കളയെടുപ്പും നടത്താം.

ഒരു ചതുരശ്രമീറ്ററില്‍ 25-33 ചുവട് കാണും.
വളം ചേര്‍ക്കല്‍ (10 സെന്റിന്)
ജൈവവളം - 200 കി.ഗ്രാം - വരള്‍ച്ചയെ ചെറുക്കാന്‍ നന്നായി കമ്പോസ്റ്റോ, ചാണകമോ അടിവളമായി നല്‍കണം.
രാസവളങ്ങള്‍ ഹ്രസ്വകാല ഹ്രസ്വകാല ഇടത്തരം
(കി.ഗ്രാം ഒരു ഇനങ്ങള്‍ ഇനങ്ങള്‍ മൂപ്പ്
ഹെക്ടറിന് (നാടന്‍) (അത്യുത്പാ (അത്യുത്പാ
ദനശേഷി) ദനശേഷി)
നൈട്രജന്‍ 40 60 60
ഫോസ്ഫറസ് 20 30 30
പൊട്ടാഷ് 30 30 45
വളങ്ങള്‍ തവണകളായി ചേര്‍ക്കണം.
(നൈട്രജന്‍ - മൂന്ന് തുല്യ ഗഡുക്കള്‍, ഫോസ്ഫറസ് - അടിവളം, പൊട്ടാഷ് - രണ്ടു തുല്യ ഗഡുക്കള്‍)
അത്യുത്പാദനശേഷിയുള്ള ഇടത്തരം മൂപ്പുള്ളതുമായ നെല്ലിനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൊട്ടാഷ് വളം അധികം കൊടുക്കുക നൈട്രജനും ഫോസ്ഫറസ്സും ഹ്രസ്വകാല മൂപ്പുള്ളതിന്റെ ശുപാര്‍ശ ഉപയോഗിക്കുക. മണ്ണ് പരിശോധനാടിസ്ഥാനത്തില്‍ വളപ്രയോഗം അനുവര്‍ത്തിക്കുക.
വളമിടുന്ന സമയത്ത് ഈര്‍പ്പം അല്ലെങ്കില്‍ നന ആവശ്യമാണ്.
പ്രധാന പ്രശ്‌നങ്ങള്‍
കളകള്‍: കളകള്‍ 50-90 ശതമാനം വിളവ് നഷ്ടം ഉണ്ടാക്കും. ഇതിന് സംയോജിത കളനിയന്ത്രണം വേണം.
1. വേനല്‍ക്കാലത്ത് കൃഷി കഴിയുന്നതോടെ നന്നായി മുളച്ചുവരുന്ന കളകളെ യാന്ത്രീകരീതിയിലോ, കളനാശിനി തളിച്ചോ നശിപ്പിക്കുക.
2. പ്രതലം നന്നായി പരുവപ്പെടുത്തുക
3. വാരി വിതറുന്നതിനേക്കാള്‍ നല്ലത് നുരയിടുകയാണ്.
4. കള പറിക്കുകയാണെങ്കില്‍ എട്ട് ആഴ്ചക്കുള്ളില്‍ രണ്ടോ, മൂന്നോ കളയെടുപ്പ് വേണ്ടിവരും. (രണ്ട്-മൂന്ന് ആഴ്ച, അഞ്ച്-ആറ് ആഴ്ച).
5. സ്റ്റെയില്‍ സീഡ് ബെഡ് എന്ന രീതി അനുവര്‍ത്തിക്കാം. പറമ്പ് നന്നായി രണ്ട്-മൂന്ന് തവണ ഉഴുവുക. മഴ പെയ്തതിനുശേഷം പൊടിച്ചുവരുന്ന കളകളെ റോട്ടറി വീഡര്‍/നീളം കുറഞ്ഞ തൂമ്പ അല്ലെങ്കില്‍ ഏതെങ്കിലും കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുക.
6. 30-40 ദിവസം ആകുമ്പോള്‍ ഒരു കളയെടുപ്പുകൂടി നടത്തണം.

സസ്യനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
നനവ് ഇല്ലാതെ സസ്യനാശിനികള്‍ ഉപയോഗിക്കരുത്. കാരണം ഉണങ്ങിയ മണ്ണില്‍ അവ വിഘടിച്ച് പ്രവര്‍ത്തനരഹിതമാകുന്നു. മഴ പെയ്ത് മണ്ണ് നനഞ്ഞശേഷം തളിക്കുക. വിതച്ച് ആറ് ദിവസത്തിനുള്ളില്‍ തളിക്കുക. തളിച്ച അന്ന് മഴപെയ്ത് വെള്ളം കെട്ടിനിന്നാല്‍ ചെടികളുടെ ചുവട് അഴുകും.

ചിതല്‍ ശല്യം

മണ്ണിലെ നനവ് കുറയുമ്പോഴാണ് ചിതലിന്റെ ആക്രമണമുണ്ടാകുന്നത്. ഇങ്ങനെയുള്ളപ്പോള്‍ പുരയിടം ഒരു പ്രാവശ്യം വെള്ളം കയറ്റി മുക്കണം. മെറ്റാറൈസിയം എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഉപയോഗിക്കുന്നത് വളരെ ഫപ്രമദമാണ്. അതിരൂക്ഷമായ രീതിയില്‍ ചിതല്‍ ശല്യം ഉണ്ടെങ്കില്‍ ക്ലോര്‍പൈറിഫോസ് 1.5-2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഇമിഡാക്ലോര്‍പിഡ് മൂന്നു മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ തളിക്കുക.
ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു
തണ്ടുതുരപ്പനെയും ഇലചുരുട്ടിയെയും പ്രതിരോധിക്കുന്നതിന് ട്രൈക്കോകാര്‍ഡുകളുപയോഗിക്കാം. (തോത് അഞ്ച് സിസി/ഹെക്ടര്‍). ആഴ്ചയില്‍ ഒരു തവണ വച്ച് ആറു തവണ ഉപയോഗിക്കുക. ആക്രമണം രൂക്ഷമെങ്കില്‍ ഫെയിം ഒരു മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ടാക്കുമി 2.5 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ തിളിക്കുക.
രോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍ യഥാസമയം കൈക്കൊള്ളുന്നത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചാഴി
നെല്‍മണികളില്‍ പാല്‍ ഉറയ്ക്കുന്ന ലമയത്ത് ചാഴിശല്യം കൂടുതലായി ഉണ്ടാകുന്നു. ഇതിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് മത്തി-ശര്‍ക്കര മിശ്രിതം 15 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.

വിളവ്
കെ.വി.കെയുടെ കൃഷിയിട പരീക്ഷണത്തില്‍ വിളവ് ഏകദേശം 1.2-1.5 ടണ്‍/ഹെക്ടര്‍ ലഭിച്ചു (10 സെന്റില്‍ നിന്ന് 50 കിലോ-60 കിലോ). കരനെല്‍കൃഷഇയിലെ സിലിക്ക വളപ്രയോഗം വിളവ് കൂട്ടുന്നതായി കണ്ടെത്തി.
ഡോ. നോബിള്‍ എബ്രഹാം
English Summary: coconut plantation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds