മണ്ണ് പരിശോധന എങ്ങനെ നടത്താം

Monday, 01 January 0001 12:00 By KJ KERALA STAFF
ജിവൻ്റെ  നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണ് മണ്ണ് . ഈ മണ്ണിനെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കേണ്ടതും അതേപടി വരും തലമുറയ്ക്ക്‌ കൈമാറേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്കും ഉയര്‍ന്ന ഉത്‌പാദനത്തിനും വഴിതെളിക്കുന്നത്. മണ്ണ്‍ അറിഞ്ഞ് വളം ചെയ്‌താല്‍ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ.

ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണിൽ വളപ്രയോഗം നടത്തുമ്പോൾ മണ്ണ് പരിശോധിച്ച ശേഷം അവശ്യമൂലകങ്ങൾ ചേർത്ത് വേണം കൃഷിയിറക്കാൻ. മണ്ണ് പരിശോധിക്കേണ്ട രീതിയും മറ്റ് ബന്ധപ്പെട്ട കാര്യങ്ങളും നമുക്ക് നോക്കാം.

മണ്ണ്  പരിശോധന ഘടകങ്ങള്‍
അമ്ല ക്ഷാരത്വം, സാള്‍ട്ട് ലയിച്ച് ചേര്‍ന്നിട്ടുള്ള അളവ്, പാക്യജനകം (നൈട്രജന്‍),ഭാവഹം (ഫോസ്ഫറസ് ),ക്ഷാരം (പൊട്ടാഷ്),സെക്കന്ററി മുലകങ്ങള്‍ (കാത്സ്യം, മെഗ്നീഷ്യം,
സള്‍ഫര്‍ ),സുക്ഷ്മ മുലകങ്ങള്‍ (ഇരുമ്പ്, ചെമ്പ്, നാകം, മാന്ഗനീസ് ),

മണ്ണു സാമ്പിള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍ കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം.ഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കുക.കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍ കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം.ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍ വാര്‍ച്ചാ സൌകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കണം ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍ നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്സം വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ 3 മാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവു.ശേഖരിച്ച മണ്ണ്‍ 6 മാസം കാലാവധിക്ക് ശേഷം പരിശോധനയ്ക്ക് അയക്കുവാന്‍ പാടുള്ളതല്ല.

സാമ്പിള്‍ ശേഖരണത്തിനു ഒഴിവാക്കേണ്ട സ്ഥലങ്ങള്‍ 

വരമ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍, അടുത്തിടയ്ക്ക് വളം ചെയ്ത സ്ഥലങ്ങള്‍, വളക്കുഴികളുടെയൊ കമ്പോസ്റ്റ് വളക്കുഴികളുടെയൊ സമീപം, മരങ്ങളുടെ തായ്ത്തടിയുടെ സമീപം, വീട് / റോഡ്‌ എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങള്‍, കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ പാടില്ല.

മണ്ണു സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍

മണ്ണുവെട്ടി, ഓഗര്‍, പ്ലാസ്റ്റിക് ബക്കററ്

മണ്ണു സാമ്പിള്‍ ശേഖരിക്കുന്ന വിധം

കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിലയുടെ വേര് പടലത്തിന്‍റെ ആഴത്തില്‍ ഉള്ള മണ്ണു സാമ്പിളുകള്‍ എടുക്കുക. നെല്ല്, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, മുതലായ ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും മറ്റു വിളകള്‍ക്ക് 25 സെ.മീ. ആഴത്തിലുമാണ് സാമ്പിളുകള്‍ എടുക്കേണ്ടത്.ചെടിയുടെ നിന്നും 15 മുതല്‍ 20 സെ. മീ. വിട്ടാണ് മണ്ണ്‍ എടുക്കേണ്ടത്. വാഴ, തെങ്ങ്‌ എന്നിവയ്ക്ക് തടത്തിന്റെ പുറത്ത് നിന്നാണ് മണ്ണ്‍ പരിശോധനയ്ക്കായി എടുക്കേണ്ടത്. വാഴയ്ക്ക് ഉദ്ദേശം 75 സെ. മീ. (രണ്ടര അടി) അകലെ നിന്നും തെങ്ങിന് ചുവട്ടില്‍ നിന്നും 2 മീറ്റര്‍ (ഉദ്ദേശം ആറടി)അകലെ നിന്നും വേണം സാമ്പിളുകള്‍ ശേഖരിക്കെണ്ടത്.മണ്ണ്‍ സാമ്പിളുകള്‍ എടുക്കുന്ന സ്ഥലം ആദ്യമായി പുല്ലും ഉണങ്ങിയ ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം. ഇങ്ങനെ വൃത്തിയാക്കിയ സ്ഥലത്ത് നിന്നും മന്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ആഴത്തില്‍ ‘ V ‘ ആകൃതിയില്‍ മണ്ണ്‍ വെട്ടിയെടുക്കുക.
തുടര്‍ന്ന് വെട്ടി മാറ്റിയ കുഴിയില്‍ നിന്നും മുകളറ്റം മുതല്‍ അടി വരെ 2 -3 സെ.മി. ഘനത്തില്‍ ഒരു വശത്തു നിന്നും മണ്ണ്‍ അരിഞ്ഞെടുക്കുക.ഒരു പുരയിടത്തിന്റെ മണ്ണ്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ ‘സിഗ് സാഗ് ‘ (തലങ്ങും വിലങ്ങും ) രീതിയില്‍ നീങ്ങേണ്ടതാണ്.ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തു നിന്ന്    5 – 10 സബ് സാമ്പിളുകള്‍ ശേഖരിക്കെണ്ടതാണ്. ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്‍ കല്ലും മറ്റ് സസ്യഭാഗങ്ങളും നീക്കി, കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടികലര്‍ത്തുക.ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി സഞ്ചിയിലോ പ്ലാസ്റ്റിക് സഞ്ചിയിലോ നിറച്ച് പരിശോധനയ്ക്ക് അയയ്ക്കാം. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ കോഡോ മാഞ്ഞുപോകാതിരിക്കത്തക്കവിധം സഞ്ചിക്കുള്ളിലും പുറത്തും വയ്ക്കുക. മണ്ണ്‍ സാമ്പിളിനോടൊപ്പം അയക്കുന്ന ഫോറത്തിലും ഈ കോഡ് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്.

മണ്ണു സാമ്പിളിനോടൊപ്പം അയക്കേണ്ട വിവരങ്ങള്‍

കര്‍ഷകൻ്റെ പേരും മേല്‍വിലാസവും,വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, ജില്ല.സാമ്പിള്‍ എടുത്ത രീതി, കൃഷി സ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍, അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള, മുമ്പ് കൃഷി ചെയ്തിരുന്ന (തൊട്ടു മുമ്പുള്ള മൂന്ന് കൃഷിയുടെ വിളവും വളപ്രയോഗവും )നിര്‍ദ്ദേശം വേണ്ട കൃഷികള്‍, ഇനം ഏതെങ്കിലും പ്രത്യേകത കണ്ടിട്ടുണ്ടെങ്കില്‍ അതും, കൃഷിക്കുള്ള ജലസേചന മാര്‍ഗ്ഗം,നിര്‍വാര്‍ച്ച സൌകര്യം, മണ്ണിന്‍റെ പ്രത്യേകതകള്‍ (മണ്ണിന്‍റെ അടിയില്‍ ഉറച്ച പാരു മണ്ണോ പാറയോ അലിഞ്ഞു ചേരാത്ത പദാര്‍‌ത്‌ഥങ്ങള്‍, മണ്ണൊലിപ്പ് എന്നിവ) കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അളവും ഉപയോഗിച്ച സമയവും.

കേരളത്തിലെ മണ്ണുപരിശോധന സൗകര്യങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആന്‍റ് പ്ലാന്‍റ് ഹെല്‍ത്ത് ‌സെന്‍ററിന്റെ കീഴില്‍ സംസ്ഥാനത്തോട്ടാകെ 14 ജില്ലാ മണ്ണു പരിശോധന ലബോറട്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കര്‍ഷകര്‍ ശേഖരിക്കുന്ന മണ്ണു സാമ്പിളുകള്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷി ഭവനില്‍ നിന്നും ജില്ല മണ്ണു പരിശോധന ലബോറട്ടറികളില്‍ എത്തിച്ച് പരിശോധിക്കുന്നു. തികച്ചും സൌജന്യമായിട്ടാണ് ഇങ്ങനെ മണ്ണു പരിശോധന നടത്തുന്നത്. എന്നാല്‍ കര്‍ഷകര്‍ നേരിട്ട് ലബോറട്ടറികളില്‍ എത്തിക്കുന്ന സാമ്പിളിന് 50 രൂപ ഫീസ്‌ ഈടാക്കി പരിശോധന നടത്തുന്നു.

CommentsMore from Technical

എന്താണ് സ്യൂഡോ മോണാസ്

എന്താണ് സ്യൂഡോ മോണാസ് ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, കുമിള്‍ (ഫംഗസ്) രോഗങ്ങള്‍ എന്നിവയെ ചെറുത്ത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിന് കഴിവുണ്ട്. സ്യൂഡോമോണാസ് ഉല്‍പാദിപ്പിക്കുന്ന പൈല്യുട്ടിയോറിന്‍, ഫീനാസീ…

August 04, 2017

എന്താണ് ഫ്രീ സ്റ്റാള്‍ ഫാമിങ്: ഡോ. കെ മുരളീധരന്‍

എന്താണ് ഫ്രീ സ്റ്റാള്‍ ഫാമിങ്: ഡോ. കെ മുരളീധരന്‍ വിദേശരാജ്യങ്ങളില്‍ ഫ്രീ സ്റ്റാള്‍ ഫാമിങ് സാധാരണമാണ്. അവിടത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഫാമിങ് രീതിയാണത്. ഞാനത് ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുകൂലമായ രീതിയില്‍ മാറ്റി പരീക്ഷിച്ചു. ഫാമിങില്‍ സാധാരണയായി ഉപയോഗിക്കു…

August 05, 2017

എന്താണ് ഡയറി ഫാമിംഗ്

എന്താണ് ഡയറി ഫാമിംഗ് വാണിജ്യപരമായതും ലഘുരീതിയില്‍ ഉളളതുമായ പശുവളര്‍ത്തലിനെക്കുറിച്ചുളള (ഇീാാലൃരശമഹ ഉമശൃ്യ എമൃാശിഴ മിറ ഒീൗലെവീഹറ ഉമശൃ്യ എമൃാശിഴ) പരമ്പരയുടെ ആമുഖമാണിത്. കര്‍ഷകന്‍ ഏതു രീതിയിലാണ് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങ…

August 21, 2017

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.