1. Technical

വിത്ത് വിതച്ച്‌ വളമിടാന്‍ ഇതാ യന്ത്രം

വലിയ കൃഷിയിടങ്ങളില്‍ യന്ത്ര സഹായമില്ലാതെ;മനുഷ്യാധ്വാനത്തിലൂടെയുള്ള വിത്ത് വിതയ്ക്കല്‍ വലിയ ചിലവാണ്. കൂടുതല്‍ സമയവുംവേണം. എന്നാൽ ട്രാക്ടറില്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന വിത്ത്, വളം, വിതയന്ത്രം ഉപയോഗിച്ച്‌ വേഗത്തില്‍ വിതയും വളമിടലും പൂര്‍ത്തിയാക്കാം. വിവിധ ധാന്യവിളകളുടെ വിത്തുകള്‍ ഇടയകലം പാലിച്ച്‌ വരിയായി വിതയ്ക്കുകയും ചെയ്യാം.

KJ Staff
വലിയ കൃഷിയിടങ്ങളില്‍ യന്ത്ര സഹായമില്ലാതെ;മനുഷ്യാധ്വാനത്തിലൂടെയുള്ള വിത്ത് വിതയ്ക്കല്‍  വലിയ ചിലവാണ്. കൂടുതല്‍ സമയവുംവേണം. എന്നാൽ ട്രാക്ടറില്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന വിത്ത്, വളം, വിതയന്ത്രം ഉപയോഗിച്ച്‌ വേഗത്തില്‍ വിതയും വളമിടലും പൂര്‍ത്തിയാക്കാം. വിവിധ ധാന്യവിളകളുടെ വിത്തുകള്‍ ഇടയകലം പാലിച്ച്‌ വരിയായി വിതയ്ക്കുകയും ചെയ്യാം. ആവശ്യമായ വിത്തിനോടൊപ്പം അടിസ്ഥാന വളം വിത്തുചാലില്‍ ഒരേസമയം നല്‍കാനുമാകും. ഇതിനാല്‍ ചെലവു കുറയ്ക്കാം.
വിത്തും വളവും പ്രത്യേകമായി നിറയ്ക്കാന്‍ വേണ്ടിയുള്ള രണ്ട്  ഇരുമ്പ് അറകള്‍ യന്ത്രത്തിലുണ്ട്. ഓരോ അറയ്ക്കും താഴെയായി വിത്തും വളവും മണ്ണിലേക്ക് എത്തിക്കുന്നതിനുള്ള അഞ്ചുമുതല്‍ 10 വരെ കുഴലുകളും ഉണ്ട്. വിളകളുടെ തരം അനുസരിച്ച്‌ മണ്ണിലേക്ക് വീഴുന്ന വിത്തിന്റെയും വളത്തിന്റെയും അളവ് വ്യത്യാസപ്പെടുത്താനുള്ള ക്രമീകരണങ്ങളും ഓരോ അറയിലും ഉണ്ട്.

വിത്തും വളവും പ്രത്യേകമായി മണ്ണിലേക്കെത്തിക്കുന്ന കുഴലുകള്‍ അവസാനിക്കുന്നത് അഞ്ചുമുതല്‍ 10 വരെ ചെറിയ കലപ്പകളിലേക്കാണ്. കലപ്പകളിലെ കൊഴു മണ്ണില്‍ ഉണ്ടാക്കുന്ന ചെറു ചാലുകളിലേക്കാണ് കൃത്യമായ അളവില്‍ വിത്തും വളവും മണ്ണിലേക്ക് പതിക്കുന്നത്. മണ്ണില്‍ വീഴുന്ന വിത്തിനു മുകളില്‍ നേരിയ തോതില്‍ മേല്‍ മണ്ണ് വീഴ്ത്താന്‍ പാകത്തിന് കലപ്പയ്ക്കു പുറകിലായി ഇരുമ്ബ് ചങ്ങലകളോ തടി കൊണ്ടുണ്ടാക്കിയ ഉരുളുകളോ ഘടിപ്പിച്ചിട്ടുണ്ടാകും.

ട്രാക്ടറിൻ്റെ യന്ത്രക്കൈകളില്‍ വിതയന്ത്രം ഘടിപ്പിച്ച്‌, ഉഴുത് നിരപ്പാക്കി കൃഷിയിടങ്ങളിലെത്തിക്കുക. വിത്ത് വിതയ്ക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി അവിടേക്ക് ആവശ്യമുള്ള വിത്തിൻ്റെ  അളവ് കൃത്യമായി തിട്ടപ്പെടുത്തി യന്ത്രത്തിൻ്റെ ആദ്യ അറയില്‍ നിറയ്ക്കുക. അടുത്ത അറയില്‍ തരി രൂപത്തിലുള്ള വളവും നിറയ്ക്കാം. തുടര്‍ന്ന് ഓരോ വരിയിലും അകലം ക്രമീകരിച്ച്‌ വീഴേണ്ട വിത്തിന്റെ അളവ് ചക്രങ്ങളുടെ സഹായത്താല്‍ മുന്‍കൂട്ടി ക്രമപ്പെടുത്താം. തുടര്‍ന്ന് ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന വിതയന്ത്രം ട്രാക്ടറിൻ്റെ നീക്കത്തിനനുസരിച്ച്‌ മണ്ണിലൂടെ മുന്നോട്ടുനീങ്ങുകയും ഒപ്പം നിശ്ചിത അളവില്‍ വിത്തും വളവും ഉഴവുചാലിലേക്ക് വീഴുകയും ചെയ്യും. മണ്ണിലൂടെ നിരങ്ങി നീങ്ങുന്ന ചെയിനുകള്‍ വിത്തിനു മുകളിലേക്ക് അല്പം മണ്ണ് നിരത്തി മുന്നോട്ട് നീങ്ങും.വിശാലമായ കൃഷിയിടങ്ങളില്‍ കരനെല്ല്, ചോളം, പയറുവര്‍ഗ വിളകള്‍, പുല്ലുവര്‍ഗ വിളകള്‍ എന്നിവയുടെ വിത്ത് കൃത്യമായ അളവില്‍ വരിയകലം പാലിച്ച്‌ വിതയ്ക്കാന്‍ ഈ യന്ത്രം ഉപയോഗിക്കാം.
English Summary: machine to sow seed

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters