1. Technical

എന്താണ് സ്യൂഡോ മോണാസ്

ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, കുമിള്‍ (ഫംഗസ്) രോഗങ്ങള്‍ എന്നിവയെ ചെറുത്ത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിന് കഴിവുണ്ട്. സ്യൂഡോമോണാസ് ഉല്‍പാദിപ്പിക്കുന്ന പൈല്യുട്ടിയോറിന്‍, ഫീനാസീന്‍സ്, ഊമൈസിന്‍, ട്രോപ്പലാണ്‍, പൈക്കോസയനിന്‍ തുടങ്ങിയ ആന്റീബയോട്ടിക്കുകള്‍ രോഗകാരികളായ അണുക്കളെ നശിപ്പിക്കും. സെടറോഫോര്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിച്ച് രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു. രോഗാണുക്കളുടെ കോശഭിത്തികള്‍ ലയിപ്പിക്കാന്‍ കഴിവുള്ള കൈറ്റിനേസ് പോലുള്ള എന്‍സൈമും ഉല്‍പാദിപ്പിക്കുന്നു.

KJ Staff

ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, കുമിള്‍ (ഫംഗസ്) രോഗങ്ങള്‍ എന്നിവയെ ചെറുത്ത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിന് കഴിവുണ്ട്. സ്യൂഡോമോണാസ് ഉല്‍പാദിപ്പിക്കുന്ന പൈല്യുട്ടിയോറിന്‍, ഫീനാസീന്‍സ്, ഊമൈസിന്‍, ട്രോപ്പലാണ്‍, പൈക്കോസയനിന്‍ തുടങ്ങിയ ആന്റീബയോട്ടിക്കുകള്‍ രോഗകാരികളായ അണുക്കളെ നശിപ്പിക്കും. സെടറോഫോര്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിച്ച് രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു. രോഗാണുക്കളുടെ കോശഭിത്തികള്‍ ലയിപ്പിക്കാന്‍ കഴിവുള്ള കൈറ്റിനേസ് പോലുള്ള എന്‍സൈമും ഉല്‍പാദിപ്പിക്കുന്നു.
ചെടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ് സൈറ്റോകൈനിന്‍ മുതലായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ചു തണ്ടിന്റെയും വേരിന്റെയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. നെല്ലിന്റെ പോള രോഗം, ഇലകരിച്ചില്‍, ഷീത്ത് റോട്ട്, കുരുമുളകിന്റെ ദ്രുതവാട്ടം, പൊള്ള് രോഗം, ഇഞ്ചിയുടെ അഴുകല്‍, ബാക്ടീരിയല്‍ വാട്ടം, തെങ്ങിന്റെ ഓലചീയല്‍, ഏലത്തിന്റെ അഴുകല്‍, റൈസ്‌ക്ടോണിയ, ഫ്യുസേറിയം എന്നീ കുമിളുകള്‍ വിവിധ വിളകളിലുണ്ടാക്കുന്ന രോഗങ്ങള്‍, ആന്തൂറിയം പോലുള്ള ഉദ്യാനചെടികളിലും വെറ്റില കൊടിയിലും ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം മുതലായവയ്ക്ക് സ്യൂഡോമോണാസ് വളരെ ഫലപ്രദമാണ്.
പ്രധാനമായും മൂന്ന് രീതികളില്‍ സ്യൂഡോമോണാസ് പ്രയോഗിക്കാം. വിത്ത്/ നടീല്‍ വസ്തു മുക്കിവെക്കുക, ഇലകളില്‍ തളിച്ചുകൊടുക്കുക, ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നടീല്‍ വസ്തുക്കളായ മുറിച്ച തണ്ട്, വേര് പിടിപ്പിച്ച തണ്ട് എന്നിവ 25 ഗ്രാം സ്യൂഡോമോണാസ് 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കിയുണ്ടാക്കിയ ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നടാം. നെല്ലിന്റെ കാര്യത്തിലാണെങ്കില്‍ ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതില്‍ വിത്ത് മുളപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് 8 മണിക്കൂര്‍ വെച്ചതിനുശേഷം വിത്ത് മുളപ്പിക്കുക. ഞാറ് പറിച്ചു നടുമ്പോള്‍ ഞാറിന്റെ വേര് 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലി ലിറ്റര്‍ എന്ന അനുപാതത്തില്‍ കലക്കിയുണ്ടാക്കിയ വെള്ളത്തില്‍ മുക്കിവെച്ചതിനുശേഷം നടാം. ഇലകളില്‍ തളിച്ചു കൊടുക്കാനും തടത്തില്‍ ഒഴിക്കാനും 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ വീര്യമുള്ള സ്യൂഡോമോണാസ് ലായനി ഉപയോഗിക്കാം. ചെടികള്‍ തൈ ആയിരിക്കുമ്പോള്‍ രോഗസാധ്യത കൂടുതലായതിനാല്‍ 10 ദിവസം മുതല്‍ 4 ആഴ്ച വരെയുള്ള ഇടവേളയില്‍ മഴക്കാലത്ത് തടം കുതിര്‍ക്കെ ലായനി ഒഴിച്ചുകൊടുക്കാം. വളര്‍ച്ചയെത്തിയ ചെടികള്‍ക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതോടൊപ്പം ഇലകളില്‍ തളിക്കുകയും ചെയ്യാം. 20 കിലോ ചാണകത്തിന് 1 കിലോ സ്യൂഡോമോണാസ് എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കണം.
സ്യൂഡോമോണാസ് ഉപയോഗിക്കുമ്പോള്‍ രാസവളങ്ങളോടൊപ്പം കലര്‍ത്തി ഉപയോഗിക്കാതിരിക്കുക.
രാസവളങ്ങളോ രാസവസ്തുക്കളോ ഉപയോഗിച്ചാല്‍ 15 ദിവസം കഴിഞ്ഞു മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ. ചാരം ചേരാത്ത ജൈവവളത്തോടൊപ്പം സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. സസ്യ സംരക്ഷണത്തിനുപയോഗിക്കുന്ന രാസ-കീട-കുമിള്‍ നാശിനികള്‍ക്കൊപ്പം ഉപയോഗിക്കരുത്. മണ്ണ് വഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. മണ്ണില്‍ ഈര്‍പ്പമുള്ള സമയത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കു മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English Summary: Pseudomonas

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters