1. Technical

മണ്ണിന് ചൂടുചികിത്സാ - സൂര്യതാപീകരണം

മണ്ണിനെ അണുവിമുക്തമാകാൻ ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ് സൂര്യതാപീകരണം . വർഷത്തിൽ സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയത്താണ് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഈർപ്പമുള്ള മണ്ണ് മൂടി അതുവഴി അണുവിമുക്തമാക്കാം .

KJ Staff
മണ്ണിനെ അണുവിമുക്തമാകാൻ ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ് സൂര്യതാപീകരണം . വർഷത്തിൽ സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയത്താണ് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഈർപ്പമുള്ള മണ്ണ് മൂടി അതുവഴി അണുവിമുക്തമാക്കാം .
സൂര്യതാപീകരണം എങ്ങനെ?
എൻ്റെ  മണ്ണിൻ്റെ കല്ലും കട്ടയും നീക്കി ജൈവവളത്തിൽ ചേർക്കുക . ഒരു ചതുരശ്രമീറ്ററിന്  5  ലിറ്റർ  എന്ന തോതിൽ നന്നയിക്കുക. 100 -150   ഗേജ്  കട്ടിയുള്ള സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട്  തടം മൂടി വായു കടക്കാതെ അരികുകൾ മണ്ണിട്ട് മൂടുക . അകത്തുള്ള ഈർപ്പവും ചൂടും അതുപോലെ നിലനിർത്താനാണിത് . പ്ലാസ്റ്റിക് ഷീറ്റും മണ്ണും എല്ലായിടത്തും ഇടയ്ക്കു വായു അറകളില്ലാതെ  ചേർന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം .20 - 30 ദിവസം  ഇതുപോലെ തന്നെ ഇടുക . ശേഷം ഷീറ്റുമാറ്റി വിത്തുപാകാം . ചെടിച്ചട്ടിയിലാണെങ്കിൽ പോട്ടിങ്  മിശ്രിതം തറയിൽ 15 -20  സെമി  കനത്തിൽ  നിരത്തി മേൽപ്പറഞ്ഞ പ്രകാരം ചെയ്യുക .
ശ്രദ്ധക്കുക 
  • തണലില്ലാതെ തുറസ്സായ സ്ഥലമാകണം .
  • സുതാര്യമായ പൊളിത്തീൻ  ഷീറ്റ് (100 മുതൽ  150 ഗേജ്  വരെ ) ഉപയോഗിക്കാം .
  • വേനൽക്കാലം അനുയോജ്യം .
  • മണ്ണിൽ ഈർപ്പം വേണം .
  • മണ്ണിലെ കട്ടകളും മറ്റും നീക്കാൻ ശ്രദ്ധിക്കണം .
മെച്ചം 
  • രോഗകാരികളായ കുമിൾ നിമ വിര , കളവളർച്ച    എന്നിവ നിയന്ത്രിക്കുന്നു  
  • ചെടികളുടെ വളർച്ചനിരക്കും വിളവും വർദ്ധിക്കുന്നു .
കൃഷിവകുപ്പിൻ്റെയും  മണ്ണുസംരക്ഷണവകുപ്പിൻ്റെയും കീഴിൽ  നിരവധി മണ്ണുപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ  കേന്ദ്രങ്ങൾ കൂട്ടുക്കാർ  സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കണം ഒപ്പം സ്കൂൾ - വീട്ടുപുരയിടങ്ങളിലെ മണ്ണുസാമ്പിളുകൾ പരിശോധനക്കും വിധേയമാകാം . സ്കൂളിനടുത്ത കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ  പരിശോധന സൗജന്യമായി ചെയ്യാം .
English Summary: Solarization

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds