പച്ചക്കറിക്ക് ജൈവവളമായി ചാരം 

Tuesday, 09 January 2018 11:24 By KJ KERALA STAFF
അടുക്കള നമുക്കിന്ന് ഭക്ഷണം പാകംചെയ്യാനും ഒരുക്കാനും സൂക്ഷിക്കാനുമെല്ലാമുള്ളഒരു പാചകപ്പുര മാത്രമാണ്. അടുക്കളയില്‍നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. വസ്തുക്കള്‍ കത്തിക്കരിയുമ്പോള്‍ ഉണ്ടാകുന്ന  ചാരം  വെറും പാഴ് വസ്തുവല്ല. വളമെന്ന രീതിയില്‍ പണ്ട് നാം  ചാരം ഉപയോഗിച്ചിരിന്നു. രാസ വളങ്ങള്‍ എത്തും വരെ  നാടന്‍ കീടനാശിനി എന്ന നിലയിലായിരുന്നു മുമ്പ് ഉപയോഗം. 

മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം.ചാരം, കുമ്മായം, മഞ്ഞള്‍പൊടി എന്നിവ സമം ചേര്‍ത്ത് കീട നിയന്ത്രണത്തിനായും ഉപയോഗിക്കാം. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകള്‍ക്ക് ചാരം പണ്ടുമുതല്‍ ഉപയോഗിച്ചുവരാറുണ്ട്. ചെറിയ പ്രാണികള്‍, കായീച്ചകള്‍, നീറുകള്‍ തുടങ്ങിവയെ തുരത്താനും ഇത് സഹായകരമാണ്. ചാരം വെള്ളത്തില്‍ നന്നായി കലക്കിയെടുത്ത് അരിച്ച് സ്പ്രേ ചെയ്യുന്ന രീതിയും കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം ...അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്),}200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവകൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.

ചാരത്തില്‍ 0.5-1.9 ശതമാനം നൈട്രജനും 1.6 - 4.2 ശതമാനം ഫോസ്ഫറസും 2.3- 12 ശതമാനം പൊട്ടാഷും ഉണ്ട്. അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുന്നത്. വിളകളകള്‍ക്കനുസരിച്ച് തടത്തില്‍ വിതറാനും ഉപയോഗിച്ചുവരുന്നു.

CommentsFeatures

വയനാട് ഒരുങ്ങുന്നു :പണം കൊയ്യും ലിച്ചിയുടെ വ്യാപനത്തിന്  

March 22, 2018 Feature

നിത്യഹരിത വൃക്ഷങ്ങളിൽ ലിച്ചിയുടെ പങ്ക് വലുതാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം ആരോഗ്യത്തിന് ഉണർവ് നൽകുന്നതോടപ്പം പകർച്ചവ്യാധികൾ ഒരുപര…

പോഷക സമൃദ്ധിയില്‍ തണ്ണിമത്തനോളം പോരും കുരു

March 15, 2018 Feature

വേനല്‍ക്കാലത്താണ് സുലഭമായി ലഭിയ്ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. വിശപ്പും ദാഹവും ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റി ശരീരത്തിന് ഉന്മേഷം നല്‍കുന്നുവെന്നു മാ…

ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലും കൃഷി ചെയ്യാം

March 14, 2018 Feature

പ്രാദേശിക വിപണിയിൽ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരം. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.