ചിതലിനെ തുരത്താൻ ചില പൊടിക്കൈകൾ.

Wednesday, 07 February 2018 12:15 By KJ KERALA STAFF

ചിതലിനെ അറിയാത്തവരുണ്ടാകില്ല. മണ്ണ് കൊണ്ട് നല്ല ചിത്ര പണികൾ ചെയ്യുന്ന നല്ല കലാകാരന്മാർ. പക്ഷേ ഇവരുടെ ചിത്രപ്പണി ശല്യമായി മാറാറുണ്ട്.ഒരു പക്ഷേ നമ്മൾ നിർമ്മിച്ച നല്ലൊരു വീട് പോലും ഇവർ ഇല്ലാതാക്കും. ചിതലിനെ തുരത്താൻ ചില പൊടി കെെകൾ ഇതാ. വീട്ടിലെ അടുക്കളയിൽ തന്നെ ലഭ്യമായ ചിലതുപയോഗിക്കാം.

വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച് ആ മിശ്രിതം ചിതലുള്ള ഭാഗത്ത് തളിച്ചാലും ചിതല്‍ പമ്പ കടക്കും. വിനാഗിരിയും ചിതലിനെ തുരത്താനുള്ള ഫലപ്രദമാര്‍ഗങ്ങളില്‍ ഒന്നാണ്. വിനാഗിരിയുടെ സാന്നിധ്യം ചിതല്‍ മുട്ടകളെ നശിപ്പിക്കുന്നു. ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക.

ഇനി ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുക. ചിതല്‍ പമ്പ കടക്കും. കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക. മര ഉത്പന്നങ്ങളില്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ മതി. കുമ്മായം ഇല്ലാതെ മണ്ണെണ്ണ നേരിട്ടും പ്രയോഗിക്കാം.

CN Remya Kottayam 

CommentsMore Farm Tips

Features

കശുമാങ്ങക്കാലം - പുതുതലമുറയ്ക്ക് അന്യമാകുന്ന കാലം....

February 15, 2018 Feature

പണ്ട് കാലങ്ങളിൽ രാവിലെ ഉണർന്നാൽ ഞാൻ ഉൾപ്പെടെയുള്ള കുട്ടികൾ ആദ്യം ഓടിയിരുന്നത് പറമ്പിലെ കപ്പലുമാവിന്റെ ചുവട്ടിലേക്കാണ്. ചുവട്ടിൽ വീഴുന്ന കപ്പലുമാങ്ങ പെ…

വാഴയ്ക്ക് ഒരു ഒറ്റയാള്‍ സര്‍വ്വകലാശാല

February 14, 2018 Success Story

'മധുരിയ്ക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ' എന്ന പ്രശസ്തമായ ചലച്ചിത്രഗാനത്തിലെ ഒരു വരിയാണ് 'ഒരു വാഴക്കൂമ്പില്‍നിന്ന് തേന്‍ കുടിയ്ക്കാം'. മലയാളിയു…

കയര്‍ - ഭൂമിയ്ക്കൊരു ഭൂവസ്ത്രം

February 07, 2018 Feature

മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തോ നെയ്യതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.