ജമന്തി എണ്ണ  ഒരു ദിവ്യഔഷധം 

Friday, 12 January 2018 02:34 By KJ KERALA STAFF
ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലളിതമായ കൃഷി രീതിയും ,ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതുമാണ്  ജമന്തിക്ക്  കൂടുതല്‍ പ്രചാരം നല്‍കുന്നത്. എന്നാൽ ജമന്തി  എണ്ണ ,സൂര്യകാന്തി എണ്ണ പോലെ വിവിധ ഗുണങ്ങൾ നിറഞ്ഞതാണ് . ജമന്തിയുടെ ദളങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ചര്‍മ്മത്തിന് ആരോഗ്യവും, ചര്‍മ്മ പ്രശ്നങ്ങളെ അകറ്റുന്നതിനും  വളരെ ഫലപ്രദമായ ഒന്നാണ് .ഈ എണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള കഴിവും ഉണ്ട്.പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാൻ ജമന്തി എണ്ണയ്ക്ക് കഴിയുന്നു.

ത്വക്ക് രോഗങ്ങൾക്കും ഇതൊരു പരിഹാരമാണ്. ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെർമാറ്റിറ്റ്സ്, എക്സെമ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ  ഈ എണ്ണയ്ക്ക് കഴിയും. ഇതേ പോലെ ഭൂരിഭാഗം ത്വക്ക് രോഗങ്ങൾക്കും ജമന്തി  എണ്ണ പരിഹാരമാണ്.മൃദുല ചർമ്മത്തിന് ജമന്തി എണ്ണ വളരെ ഉത്തമമാണ്. പൊട്ടിയതും വരണ്ടതുമായ ചർമ്മത്തിന് ഒരു  മോയിസ്ച്യുറൈസർ ആയി  പ്രവർത്തിക്കാൻ ജമന്തി എണ്ണയ്ക്ക്  കഴിയും .  വെരികോസ് വെയിൻ, ചിൽബ്ലയിൻസ്,കാലിലെ അൾസർ എന്നിവയുടെ ചികിത്സയ്ക്കും ജമന്തി എണ്ണ ഉപയോഗിക്കാറുണ്ട് . ചെറിയ മുറിവുകൾ, അത് ലറ്റിക് ഫൂട്ട്  എന്നിവയ്ക്കും, മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനുമെല്ലാം ജമന്തി എണ്ണ വളരെ ഉത്തമമാണ് .
പരമ്പരാഗതമായി വയറുവേദന, മലബന്ധം, ദഹന വ്യവസ്ഥയിലെ രോഗങ്ങൾ എന്നിവയ്ക്ക് ജമന്തി എണ്ണ ഉപയോഗിച്ചു പോരുന്നു . പിത്താശയ രോഗങ്ങൾക്കും കരള്‍ രോഗങ്ങള്‍ക്കും ജമന്തി എണ്ണ ഉപയോഗിക്കുന്നുണ്ട് .

CommentsMore Farm Tips

Features

മാംഗോ മെഡോസ്  - 'അവരവരുടേതായൊരിടം'

January 17, 2018 Cover Story

നമുക്കൊരു യാത്ര പോകാം. ഈ യാത്ര യാത്ര പോകുവാൻ വേണ്ടിയുള്ള വെറുമൊരു യാത്രയല്ല. നല്ല ശുദ്ധവായു ശ്വസിക്കാൻ, കണ്ണിനും മനസിനും ശരീരത്തിനും ഊർജ്ജം പകരാൻ.....…

കരിയിഞ്ചി

January 16, 2018 Feature

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേര…

ശുദ്ധതയുടെ മാധുര്യം നുകരാൻ     കണ്ണൂരിലൊരു  തേൻശാല

January 15, 2018 Success Story

തേനും പാലും ഒഴുകുന്ന നാടെന്ന് കേട്ടുകേൾവി മാത്രമല്ലേ ഉള്ളു. എന്നാൽ അത്തരമൊരു സ്ഥലമുണ്ട് കണ്ണൂരിൽ. ഇത് വെറും വാക്കല്ല കേട്ടോ. തേനിന്റെ നിരവധി വൈവിധ്യങ്…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.