ബീറ്റ്റൂട്ടിൻ്റ ആരോഗ്യഗുണങ്ങൾ 

6

Photo Credit: IStock 

By Saranya Sasidharan

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് പതിവായി കഴിക്കാൻ പറ്റുന്ന പച്ചക്കറികളിലൊന്നാണ്. ബീറ്റ്റൂട്ടിൻ്റെ ആരോഗ്യഗുണങ്ങൾ 

അയേൺ അടങ്ങിയിരിക്കുന്നു 

ബീറ്റ്റൂട്ടിൽ അയേൺ അടങ്ങിയിരിക്കുന്നു, ഇത് തളർച്ച മാറ്റുന്നതിനും രക്തത്തിലെ ഓക്സിജൻ്റെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കുന്നു 

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു 

ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു, ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു ഇത് വഴി രക്തസമ്മർദ്ദവും, തലച്ചോറിൻ്റെ ആരോഗ്യവും സംരക്ഷിക്കുന്നു 

ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു 

ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇത് ഹൃദ്രോഗം, കാൻസർ എന്നീ അസുഖങ്ങളെ പ്രതിരോധിക്കുന്നു

പ്രമേഹ രോഗികൾക്ക് നല്ലത്

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുന്നത് സഹായിക്കുന്നു അത്കൊണ്ട് തന്നെ പ്രമേഹരോഗികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത്

ശരീരഭാരം കുറയ്ക്കുന്നു 

ബീറ്റ്റൂട്ടിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു 

കരളിനെ സംരക്ഷിക്കുന്നു 

വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു, ഇത് കരളിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു

Read More