ജലദോഷം ഉള്ളപ്പോൾ 
ഫ്രൂട്ട്സ് കഴിക്കാമോ?

By Darsana J

ചുമ, ജലദോഷം, പനി എന്നിവ ഉള്ളപ്പോൾ പഴങ്ങൾ കഴിയ്ക്കുന്നത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കും. എന്നാൽ എല്ലാവരിലും അങ്ങനെയല്ല

ഈ സമയങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങളോ പഴങ്ങളോ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണ താപനിലയിൽ വച്ചിരിക്കുന്നവ കഴിയ്ക്കാം 

ഓറഞ്ച്, മുന്തിരി, കിവി തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിയ്ക്കുന്നത് പലർക്കും അസ്വസ്ഥത വരുത്താറുണ്ട്

രാത്രി ഏറെ വൈകിക്കഴിഞ്ഞാൽ പഴങ്ങൾ കഴിയ്ക്കരുത്. ഇവ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നത് കൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത് 

ഏത് പഴമായാലും അമിതമായി കഴിയ്ക്കാൻ പാടില്ല. പഴങ്ങൾ പലപ്പോഴും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. ഇത് രോഗസാധ്യത കൂട്ടിയേക്കാം 

ജലദോഷം, ചുമ എന്നിവ മാറാൻ ഇഞ്ചി, തേൻ, വെളുത്തുള്ളി, മഞ്ഞൾ എന്നിവ പല രീതിയിലും ഉപയോഗിക്കാം 

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More