ചെറുപ്രായത്തിൽ
നര വന്നാൽ ശ്രദ്ധിക്കണം!

By Darsana J

മുടിയുടെ വേരിൽ മെലാനിൻ ഉൽപാദനം കുറയുന്നതാണ് നരച്ച തലമുടി വളരാൻ കാരണം. പാരമ്പര്യമായും നര വരാൻ സാധ്യതുണ്ട് 

മാനസിക സമ്മർദം, ഉറക്കമില്ലായ്മ, തെറ്റായ ഭക്ഷണക്രമം എന്നിവയും തലയിൽ മുടി നരയ്ക്കാൻ കാരണമാകും

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ മുടി നരയ്ക്കും. മുടി വളരാനും കറുത്ത നിറം ലഭിക്കാനും പ്രോട്ടീൻ വലിയ ഘടകമാണ് 

മദ്യം, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക. ഇവ തലയോട്ടിയിലെ പോഷകം, ഈർപ്പം എന്നിവ കുറയ്ക്കും

പട്ടിണി കിടക്കുകയോ, എണ്ണ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുകയോ ചെയ്യരുത്. പുകവലിയും അകാലനര വരുത്തും

ധാന്യങ്ങൾ, ഇലക്കറികൾ, എള്ള്, പാൽ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ വ്യായാമവും ഉറക്കവും അകാലനര തടയും

ആഴ്ചയിൽ 2 തവണ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടി വളരാനും അകാലനര തടയാനും സഹായിക്കും

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More