ചിക്കൻ പ്രേമികളെ, ചിക്കൻ്റെ ആരോഗ്യഗുണങ്ങൾ അറിയാമോ? 

By Saranya Sasidharan

നോൺ വെജ് കഴിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് ചിക്കൻ. കറി, ഫ്രൈ, അൽഫാം, ഷവർമ എന്നിങ്ങനെ പലരൂപത്തിൽ ചിക്കനെ തയ്യാറാക്കാം

എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. പ്രോട്ടീൻ, ഫോസ്ഫറസ്, കാത്സ്യം എന്നിങ്ങനെയുള്ള നിരവധി ധാതുക്കൾ അടങ്ങിയിരിക്കുന്നു 

ചിക്കനിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു ഇത് പ്രീ-മെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു 

സിങ്ക് അടങ്ങിയിരിക്കുന്നത് കൊണ്ട് ടെസ്റ്റോസ്റ്റിറോൺ അളവ് നിയന്ത്രിക്കാനും, ബീജ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു

ചിക്കൻ സൂപ്പ് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കുന്നു

വിറ്റാമിൻ ബി ഹൃദയാരോഗ്യത്തിനെ സംരക്ഷിക്കുന്നതിൻ്റെ പ്രധാന ഘടകമാണ്. ഇത് കൊളസട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു 

ചുവന്ന മാംസത്തിനേക്കാൾ കഴിക്കാൻ ശുപാർശ ചെയ്യുന്നത് ചിക്കനെയാണ്. കാരണം ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളത്

Read More