ഹെർബൽ ചായകളെ പരിചയപ്പെടാം

By - Athira Prakashan

മെച്ചപ്പെട്ട ദഹനത്തിനും, ശരീരഭാരം കുറക്കാനും ഹെർബൽ ചായകളെ ആശ്രയിക്കാം

ഇഞ്ചി ചായ

ആൻ്റിഓക്സിഡെൻ്റുകളും വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ ഇഞ്ചി രോഗ പ്രതിരോധ സംവിധാനങ്ങളെ ശക്തിപെടുത്താൻ സഹായിക്കുന്നു 

ബ്ളൂ ടീ

കഫം ഇല്ലാതാക്കാനും ഉത്കണ്ഠയും വിഷാദവും ഇല്ലാതാക്കാനും ഓർമശക്തി മെച്ചപ്പെടുത്താനുംസഹായിക്കും

ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും

തുളസിച്ചായ

ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും  അണുബാധകള്‍ക്കും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായകരമാണ്

പുതിനച്ചായ

വയറുവേദനയെ ശാന്തമാക്കാനും ദഹനത്തെ സുഗമമാക്കാനും പുതിനച്ചായ സഹായകരമാണ്

പ്രകൃതിദത്ത വസ്തുക്കൾകൊണ്ടുതന്നെ നിർമ്മിക്കാം എന്നതിനാൽ ഹെർബൽ ചായകൾ ആരോഗ്യദായകമാണ്

Read More