ഭക്ഷണം ബാക്കി വന്നാൽ ഉടൻതന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നതും പിന്നീട് ചൂടാക്കി കഴിയ്ക്കുന്നതും സാധാരമാണ്. എന്നാൽ എല്ലാതരം ഭക്ഷണവും ഇങ്ങനെ കഴിച്ചാൽ പണികിട്ടും!
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാകം ചെയ്യരുത്. ഇത് കാൻസറിന് വരെ കാരണമാകും
തലേദിവസത്തെ ചിക്കൻ, ബീഫ് എന്നിവ പരമാവധി ഒരുതവണ ചൂടാക്കാം. അതിൽകൂടിയാൽ രോഗം തേടിവരും
മുട്ട വിഭവങ്ങളും മുട്ട കലർന്ന ഭക്ഷണവും വീണ്ടും ചൂടാക്കി കഴിയ്ക്കരുത്
ചോറ്, ചീര, ബീറ്റ്റൂട്ട് എന്നിവ വീണ്ടും ചൂടാക്കി കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ല. പോഷകഘടകങ്ങൾ വിഷകരമായി മാറാൻ സാധ്യതയുണ്ട്
ഫ്രിഡ്ജിൽ വച്ച ഭക്ഷണം തണുപ്പ് മുഴുവൻ മാറിയശേഷം മാത്രമെ ചൂടാക്കാവൂ. പലതവണ ചൂടാക്കരുത്
കൂൺ, ഉരുളക്കിഴങ്ങ് എന്നിവ വീണ്ടും ചൂടാക്കുമ്പോൾ പോഷകഗുണം നഷ്ടപ്പെടും
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക