നാരുകൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്
വിവിധ പച്ചക്കറികൾ, പഴങ്ങൾ, സസ്യാഹാരങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു
പ്രമേഹമുള്ളവർ നിർബന്ധമായും നാരുകളടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തണം
നാരുകൾ ധാരാളമടങ്ങിയ ഒരു പഴമാണ് നേന്ത്രപ്പഴം. ഇവയിൽ ഏകദേശം 3.1 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്
100 ഗ്രാം ബ്രൊക്കോളിയിൽ 2.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാൻ സഹായിക്കും
നാരുകളുടെ അളവ് ധാരാളമായുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാനും മുളപ്പിച്ച ചെറുപയറിനു കഴിയും
ഒരു കപ്പ് വേവിച്ച പയറിൽ 15 ഗ്രാമിൽ കൂടുതൽ നാരുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്