കറണ്ട് ബില്ല്
 എങ്ങനെ കുറയ്ക്കാം 

തുടർച്ചയായി വർധിക്കുന്ന വൈദ്യുതി നിരക്ക് മതി വീട്ടുബജറ്റിന്റെ താളം തെറ്റിക്കാൻ. ടിവി, മിക്സി, ഫ്രിഡ്ജ് തുടങ്ങിയവ ഇല്ലാത്ത വീടുകൾ കുറവാണ്. ഇവയുടെ ഉപയോഗം ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ല് കുറയ്ക്കാം

 പഴയ ഫിലമെന്റ് ബൾബ് ഒഴിവാക്കി LED ബൾബുകൾ ഉപയോഗിക്കുന്നത് ഒരു പരിധി
 വരെ വൈദ്യുതി ബിൽ കുറയ്ക്കാൻ
സഹായിക്കും

ഫിലമെന്റ് ബൾബ് കത്താൻ നല്ല വൈദ്യുതി ആവശ്യമാണ്. എന്നാൽ കൂടുതൽ പ്രകാശം ലഭിക്കാനും, വൈദ്യുതി ലാഭിക്കാനും LED ബൾബുകളാണ് നല്ലത്

 മാക്സിമം 5 സ്റ്റാർ റേറ്റിങ്ങുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇവയ്ക്ക് വില അധികമാണെങ്കിലും ഭാവിയിൽ കറണ്ട് ബിൽ ലാഭിക്കാൻ സാധിക്കും

റേറ്റിംഗ് നോക്കണം

അശ്രദ്ധ അരുത്

 അശ്രദ്ധമായി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഓഫ് ചെയ്യാതിരിക്കുന്നതും മൂലം കറണ്ട് ബിൽ കൂടും. ഫാൻ, എ സി,
ലൈറ്റ്, ഹീറ്റർ, മോട്ടർ എന്നിവ ആവശ്യം കഴിഞ്ഞയുടൻ ഓഫ് ചെയ്യാൻ മറക്കരുത്

 ഫാൻ ഇട്ടാലും മുറിയിലെ ചൂട് കുറയണമെന്നില്ല. 
എസി 24 ഡിഗ്രിയിൽ സെറ്റ് ചെയ്യുന്നത് നല്ലതാണ്.
 അല്ലെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് എസിയും ഫാനും കുറച്ചുനേരം ഇട്ട് റൂം തണുത്തതിനുശേഷം എസി ഓഫ് ചെയ്ത് കിടക്കാം.

അല്ലെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് എസിയും ഫാനും കുറച്ചുനേരം ഇട്ട് റൂം തണുത്തതിനുശേഷം എസി ഓഫ് ചെയ്ത് കിടക്കാം. 

 ബൾബും ട്യൂബും ക്ലീൻ ചെയ്യുമ്പോൾ ഷേഡുകളും വൃത്തിയാക്കുക. തകരാറിലായ ഉപകരണങ്ങൾ യഥാസമയം റിപ്പയർ ചെയ്ത് ഉപയോഗിക്കണം. അവയുടെ പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കുന്നതുവരെ കാത്ത് നിൽക്കരുത്