ഹൃദയത്തിനെ സംരക്ഷിക്കാം ഭക്ഷണത്തിലൂടെ

By Saranya Sasidharan 

ഹൃദ്രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. അതിന് പ്രായപരിധി ഇല്ല എന്നുള്ളതാണ് പ്രത്യേകത

ഹൃദയത്തിനെ സംരക്ഷിക്കുന്നതിന് വേണം ഭക്ഷണത്തിലും ശ്രദ്ധ, ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക


വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന ക്യാരറ്റ് ശരീരത്തിന് വളരെ നല്ലതാണ്. മാത്രമല്ല ഇതിൽ ആൻ്റിഓക്സിഡൻ്റുകളും, ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു


മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫോളേറ്റ്, ഇരുമ്പ് എന്നിങ്ങനെ അവശ്യ വിറ്റാമിനുകളും, ധാതുക്കളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്


തക്കാളിയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ഒരു സംരക്ഷിത ഫലമുണ്ടാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു


ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം കാരണം ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു


കാബേജിൽ വിറ്റാമിൻഎ, ബി2, സി എന്നിവയും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നത് സഹായിക്കുന്നു

Read More