By Darsana J
വെറ്റില അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് മുടിയിൽ സ്ഥിരമായി തേയ്ച്ചാൽ മുടി കൊഴിച്ചിൽ കുറയും
വെറ്റിലയിട്ട് തിളപ്പിച്ചാറ്റിയെടുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇതിലെ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കും
വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് വായ് കഴുകിയാൽ വായ്നാറ്റം കുറയും
ശരീരത്തിലെ ചൊറിച്ചിൽ, അലർജി എന്നിവ ഒഴിവാക്കാൻ വെറ്റില വെള്ളം കൊണ്ട് കഴുകുകയോ, കുളിക്കുകയോ ചെയ്യാം
വാത-പിത്ത-കഫ ദോഷങ്ങളെ നിയന്ത്രിക്കുന്നതിന് വെറ്റില നല്ല
മാർഗമാണെന്ന് ആയുർവേദത്തിൽ
പറയുന്നു
ഭക്ഷണത്തിന് ശേഷം വെറ്റില ചവയ്ക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും