മീൻ പതിവായി
കഴിച്ചാൽ നിരവധി
ഗുണങ്ങൾ

By Darsana J

ദിവസവും മീൻ കഴിയ്ക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവ ശരീരത്തിന് ലഭിക്കും 

ആഴ്ചയിൽ 3 തവണ സാൽമൺ കഴിച്ചാൽ നല്ല ഉറക്കവും ഉന്മേഷവും ലഭിക്കും. ഇതിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്

ചിപ്പി, മത്തി. അയല, ട്യൂണ, സാൽമൺ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്

ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഡി എന്നിവ ടൈപ്പ് 1 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയെ പ്രതിരോധിക്കുന്നു

കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, 
ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, അയഡിൻ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് മത്സ്യം 

മീൻ കറിയായോ, വേവിച്ചോ കഴിയ്ക്കുന്നതാണ് നല്ലത്. മീൻ ഫ്രൈ ചെയ്ത് കഴിക്കുമ്പോൾ ഒമേഗ 3 കൊഴുപ്പുകൾ നഷ്ടപ്പെടും

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More