ചർമത്തിനും മുടിയ്ക്കും
ചെമ്പരത്തി മതി!

BY DARSANA J

ചർമസംരക്ഷണത്തിന് 
പ്രകൃതിദത്ത ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നവർ വളരെ കുറവാണ്. ശരീരത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ചെമ്പരത്തി ഒന്ന് പരീക്ഷിച്ചാലോ!

ഉണക്കിപ്പൊടിച്ച ചെമ്പരത്തി പൂക്കൾ വെളിച്ചെണ്ണയിലിട്ട്, ഇത് ഒരാഴ്ച വെയിലത്ത് വയ്ക്കുക. ശേഷം കുപ്പിയിലാക്കി ദിവസവും തലയിൽ തേയ്ച്ചാൽ അകാലനര ഒഴിവാക്കാം

ചെമ്പരത്തി പൂക്കൾ ഉണക്കി, വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്താൽ ചെമ്പരത്തി ചായയായി. ഇതിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

ചെമ്പരത്തി പൂവ്, ഏലാദി വെളിച്ചെണ്ണ, മുട്ട എന്നിവ മിക്സ് ചെയ്ത് ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്

ചെമ്പരത്തി ഇലയും പൂവും അരച്ച് തൈരും ചേർത്ത് മുടിയിലും തലയോട്ടിയിലും തേയ്ക്കണം. മുടി കവർ ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകാം

മുടികൊഴിച്ചിൽ കുറയ്ക്കാൻ ചെമ്പരത്തി പൂക്കളും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Read More