നിരവധി പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലിയിൽ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങയും അതുപോലെ തന്നെ, തൊലി കളയാതെ ഇങ്ങനെ ഉപയോഗിക്കാം..
രോഗപ്രതിരോധശേഷിയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ചെറുനാരങ്ങയുടെ തൊലി നല്ലതാണ്
സ്ട്രെസ് അകറ്റാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് ഗുണം ചെയ്യും
ചെറുനാരങ്ങ തൊലി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം. ഇറച്ചി വിഭവങ്ങൾ, ഡെസേർട്ട്സ് എന്നിവയിൽ ചേർക്കാം
ബട്ടറിനിനൊപ്പം അൽപം ചെറുനാരങ്ങ തൊലി കൂടി അരച്ച് ചേർത്ത് സ്പ്രെഡ് ചെയ്താൽ ടേസ്റ്റും മണവും കൂടും
ഫ്രെഷ് ചെറുനാരങ്ങ തൊലി ചെറുതായി ഗ്രേറ്റ് ചെയ്ത് സാലഡ്, സൂപ്പ് എന്നിവയിൽ ചേർക്കാം
ഫ്രെഷ് ചെറുനാരങ്ങ തൊലി തേൻ, കറുവപ്പട്ട എന്നിവയോടൊപ്പം ചായയിൽ ഇട്ട് കുടിയ്ക്കുന്നത് നല്ലതാണ്
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക